റബർ തലപ്പിൽ ചുവപ്പ്
text_fieldsേകാട്ടയം: ജില്ലയിലെ 71 പഞ്ചായത്തുകളിൽ പുതുപ്പള്ളിയടക്കം 50 എണ്ണത്തിലും എൽ.ഡി.എഫ് ഭരണത്തലപ്പത്ത്. യു.ഡി.എഫ് 19 ൽ ഒതുങ്ങി. ജില്ല ചരിത്രത്തിലാദ്യമായി ബി.ജെ.പി രണ്ട് പഞ്ചായത്തുകളിൽ ഭരണംപിടിച്ചു. 11 ബ്ലോക്കുകളിൽ പത്തും ഇടത് ഭരണത്തിലായി. കഴിഞ്ഞ തവണ 43 പഞ്ചായത്തുകളിൽ യു.ഡി.എഫിനും 28 ൽ എൽ.ഡി.എഫിനുമായിരുന്നു ഭരണം. കേരള കോൺഗ്രസ് ജോസ് വിഭാഗം ഒപ്പം ചേർന്നതോടെ എൽ.ഡി.എഫ് മേധാവിത്വം നേടുകയായിരുന്നു. 13 പഞ്ചായത്തുകളിലും മൂന്ന് ബ്ലോക്കുകളിലും ജോസ് വിഭാഗത്തിനാണ് അധ്യക്ഷസ്ഥാനം. ഒരിടത്ത് സി.പി.ഐക്കാണ് പ്രസിഡൻറ് പദവി.
പള്ളിക്കത്തോട്, മുത്തോലി പഞ്ചായത്തുകളിൽ ബി.ജെ.പി ഭരണത്തിലെത്തി. പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിൽ പി.സി. ജോർജിെൻറ ജനപക്ഷത്തിെൻറ പിന്തുണയോടെയാണ് എൽ.ഡി.എഫ് അധികാരംപിടിച്ചത്. കാഞ്ഞിരപ്പള്ളിയിൽ യു.ഡി.എഫ് വിട്ടുനിന്നതിനാൽ വോട്ടെടുപ്പില്ലാതെ എൽ.ഡി.എഫ് ഭരണത്തിലെത്തി. ഉഴവൂരിൽ യു.ഡി.എഫ് പിന്തുണയോടെ വൺ ഇന്ത്യ വൺ പെൻഷൻ സംഘടന അംഗം 22കാരനായ ജോണിസ് പി. സ്റ്റീഫൻ പ്രസിഡൻറായി. നറുക്കെടുപ്പിലൂടെ അധ്യക്ഷെര കണ്ടെത്തിയ എരുമേലിയടക്കം നാല് പഞ്ചായത്തുകളിൽ മൂന്നിടത്തും എൽ.ഡി.എഫ് അധികാരത്തിലെത്തി.
നിർമല ജിമ്മി പ്രസിഡൻറ്; ടി.എസ്. ശരത്ത് വൈസ്പ്രസിഡൻറ്
കോട്ടയം: ജില്ല പഞ്ചായത്ത് പ്രസിഡൻറായി കേരള കോൺഗ്രസ് എമ്മിലെ നിർമല ജിമ്മിയെ തെരഞ്ഞെടുത്തു. സി.പി.എമ്മിലെ ടി.എസ്. ശരത്താണ് വൈസ്പ്രസിഡൻറ്. നിർമല ജിമ്മിക്ക് 14 വോട്ടും യു.ഡി.എഫിലെ രാധ വി. നായർക്ക് ഏഴുവോട്ടും ലഭിച്ചു. ശരത്തിന് 14ഉം കേരള കോണ്ഗ്രസ് ജോസഫ് വിഭാഗത്തിലെ ജോസ്മോന് മുണ്ടക്കലിന് ഏഴും വോട്ട് ലഭിച്ചു. 22 അംഗങ്ങളിൽ ജനപക്ഷം അംഗം ഷോൺ ജോർജ് വിട്ടുനിന്നു. ആദ്യ രണ്ടു വര്ഷം കേരള കോണ്ഗ്രസിനും രണ്ടു വര്ഷം സി.പി.എമ്മിനും അവസാന വര്ഷം സി.പി.ഐക്കും എന്നതാണ് പ്രസിഡൻറ് പദവിയിലെ ധാരണ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.