കാതോർത്താൽ രാഷ്ട്രീയം കേക്കാ...
text_fieldsകൊച്ചി: ചുറ്റിലും നിറയുന്ന തെരഞ്ഞെടുപ്പ് ചൂട് കേക്കിലേക്കും പകർന്ന് സിംന അൻസാർ. അരിവാൾ ചുറ്റിക നക്ഷത്രവും കൈപ്പത്തിയും താമരയുമൊക്കെ മനോഹരമായി പതിഞ്ഞ കേക്കുകൾ. രാഷ്ട്രീയം ഏതായാലും കേക്ക് രുചിയുള്ളതായാൽ മതിയെന്ന് പറഞ്ഞ് ഈ 'പൊളിറ്റിക്കൽ കേക്കി'ന് ആവശ്യക്കാർ ഏറെ.
വടക്കേക്കര നീണ്ടൂർ കിഴക്കേചേല വീട്ടിൽ സിംന അൻസാർ രണ്ടുവർഷമായി വീട്ടിൽ വ്യത്യസ്ത കേക്കുകൾ നിർമിക്കുന്നു. സ്പൈഡർമാൻ, റൊണാൾഡോ, ഫുട്ബാൾ ക്ലബ് ചെൽസി, ടോം ആൻഡ് ജെറി തുടങ്ങി അനേകം തീമുകളിൽ കേക്കുകൾ ഒരുക്കി.
ലോക്ഡൗണിനുമുമ്പ് ഭർതൃപിതാവ് സൈനുദ്ദീെൻറ പറവൂർ കെ.എം.കെ ജങ്ഷനിലെ ഫാഷൻ ടെക്സ്റ്റെയിൽസിെൻറ ചുമതലക്കാരിയായിരുന്നു. പിന്നീട് വീട്ടിൽ കേക്ക് നിർമാണം സീരിയസാക്കി. ഇൻസ്റ്റഗ്രാമിലും ഫേസ്ബുക്കിലും സിംനയുടെ മോഹിപ്പിക്കുന്ന 'മെൽറ്റി' കേക്കുകളുടെ പടങ്ങൾ കണ്ടതോടെ ആവശ്യക്കാരും ഏറി.
സിനിമതാരങ്ങളായ വിജയ് ബാബു, ധ്രുവൻ, സുംബ ഡാൻസ് ഫെയിം ആര്യ ബാലകൃഷ്ണൻ എന്നിവരൊക്കെ കൂട്ടുകാർവഴി സിംനക്ക് കേക്ക് ഓർഡർ നൽകി. തീം ബേയ്സ്ഡ് കേക്കുകൾ തേടിയാണ് ആവശ്യക്കാർ കൂടുതൽ വരുന്നത്. വിപ്പിങ് ക്രീമിൽ ഷാർപ് എഡ്ജ് ഡിസൈനുകൾ നൽകുന്നതിലാണ് സിംനയുടെ മികവ്. ഭർത്താവ് കെ.എസ്. അൻസാർ നോർത്ത് പറവൂരിൽ ഫാഷൻ സിറ്റി ടെക്സ്െറ്റെൽസ് ഉടമയാണ്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.