തദ്ദേശ തോൽവി: ഹൈകമാൻഡ് പ്രതിനിധിക്കുമുന്നിൽ പരാതി പ്രളയം
text_fieldsതിരുവനന്തപുരം: തദ്ദേശ തോൽവി പഠിക്കാനെത്തിയ എ.െഎ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവറിനു മുന്നിൽ സംസ്ഥാന-ജില്ല നേതൃത്വത്തിനെതിരെ പരാതി പ്രളയം. നേതൃത്വത്തിലെ ഏകോപനമില്ലായ്മ, ഡി.സി.സി നേതൃത്വങ്ങളുടെ വീഴ്ച, ഗ്രൂപ്പിസത്തിെൻറ അതിപ്രസരം, സ്ഥാനാർഥി നിർണയത്തിലെ അപാകതകൾ എന്നിവ തിരിച്ചടിക്ക് കാരണമായെന്ന് നേതാക്കൾ ഹൈകമാൻഡ് പ്രതിനിധികൾക്കുമുന്നിൽ തുറന്നടിച്ചു.
സംഘടനയില്‍ സമഗ്രമായ അഴിച്ചുപണിയാണ് പൊതുവായി ഉയര്‍ന്ന ആവശ്യമെങ്കിലും നേതൃമാറ്റം വ്യക്തമായി ആരും ഉന്നയിച്ചില്ല. ഘടകകക്ഷി നേതാക്കൾ അടക്കമുള്ളവരുമായി ആശയ വിനിമയം തിങ്കളാഴ്ചയും തുടരും. സംസ്ഥാന തലത്തിൽ നേതൃമാറ്റ സാധ്യത നേരത്തേ തന്നെ പാർട്ടി തള്ളിയിരുന്നു. നേതൃമാറ്റ ചർച്ചയില്ലെന്ന് ഉമ്മൻ ചാണ്ടിയും പറഞ്ഞു.
തെരഞ്ഞെടുപ്പ് ഫലം വന്നതിനു പിന്നാലെ നേതാക്കൾ പരസ്യമായും രാഷ്ട്രീയ കാര്യസമിതിയിലും ഉന്നയിച്ച വിഷയങ്ങൾ തന്നെയാണ് ഹൈകമാൻഡ് പ്രതിനിധികൾക്കു മുന്നിലുമെത്തിയത്. കെ.പി.സി.സി ഭാരവാഹികള്‍ പരാജയ ഉത്തരവാദിത്തം ഡി.സി.സികള്ക്കുമേൽ ചാര്‍ത്തിയപ്പോൾ സ്ഥാനാര്‍ഥി നിർണയം ഉള്‍പ്പെടെ കാര്യങ്ങളില്‍ കെ.പി.സി.സി ഭാരവാഹികളുടെ ഇടപെടല്‍ എന്താണെന്ന് പരിശോധിക്കണമെന്നായിരുന്നു ഡി.സി.സി പ്രസിഡൻറുമാരുടെ ആവശ്യം.
തോൽവിക്ക് കാരണം ഗ്രൂപ് അതിപ്രസരമാണെന്ന് ചിലർ ആരോപിച്ചു. നേതൃത്വം പരാജയമാണ്. തദ്ദേശ തെരഞ്ഞെടുപ്പിന് വേണ്ടത്ര മുന്നൊരുക്കമുണ്ടായില്ല. തെരഞ്ഞെടുപ്പ് ഫണ്ട് പോലും നൽകിയിെല്ലന്നു വരെ ചിലർ ആരോപിച്ചു. താരിഖ് അന്വറിേനാടൊപ്പം എ.ഐ.സി.സി സെക്രട്ടറിമാരായ ഐവാന്‍ ഡിസൂസ, പി.വി. മോഹന്‍, പി. വിശ്വനാഥന് എന്നിവരുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.