ജനവിധി: വോട്ടെണ്ണൽ തത്സമയം
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ പുരോഗമിക്കുന്നു. 244 വോട്ടെണ്ണൽ കേന്ദ്രങ്ങളിലാണ് വോട്ടെണ്ണൽ നടക്കുന്നത്. 941 ഗ്രാമപഞ്ചായത്തുകൾ, 14 ജില്ല പഞ്ചായത്തുകൾ, 152 ബ്ലോക്കുകൾ 86 മുനിസിപ്പാലിറ്റികൾ, 6 കോർപറേഷൻ എന്നിവിടങ്ങളിലെ വോട്ടാണ് എണ്ണുന്നത്.
Live Updates
- 16 Dec 2020 9:45 AM IST
കുന്നംകുളത്ത് രണ്ടിടത്ത് യു.ഡി.എഫ്
കുന്നംകുളം മുനിസിപ്പാലിറ്റിയിൽ രണ്ടിടത്ത് യു.ഡി.എഫ് ജയിച്ചു. എൻ.ഡി.എ ഒരിടത്തും ജയിച്ചു.
- 16 Dec 2020 9:44 AM IST
കൊടുങ്ങല്ലൂരിൽ നാലിടത്ത് എൽ.ഡി.എഫിന് ജയം
കൊടുങ്ങല്ലൂർ മുനിസിപ്പാലിറ്റിയിൽ എൻ.ഡി.എ മൂന്നിടത്ത് ജയിച്ചു. എൽ.ഡി.എഫ് നാലിടത്തും യു.ഡി.എഫ് ഒരിടത്തും വിജയിച്ചു.
- 16 Dec 2020 9:44 AM IST
കോട്ടയം നഗരസഭയിൽ അഞ്ച് വീതം സീറ്റുകളിൽ യു.ഡി.എഫും എൽ.ഡി.എഫും
കോട്ടയം നഗരസഭയിൽ യു.ഡി.എഫും എൽ.ഡി.എഫും അഞ്ച് സീറ്റുകളിൽ വീതം വിജയിച്ചു. രണ്ടിടത്ത് എൻ.ഡി.എക്ക് ജയം
- 16 Dec 2020 9:43 AM IST
എൽ.ഡി.എഫിന് ജയം
ഗുരുവായൂർ നഗരസഭയിൽ മൂന്നിടത്ത് എൽ.ഡി.എഫ് വിജയിച്ചു. യുഡിഎഫ് ലീഡിങ് 5, എൽഡിഎഫ് 11, മറ്റുള്ളവർ- 1 ലീഡിങ്
- 16 Dec 2020 9:42 AM IST
ഏറ്റുമാനൂരിൽ നാലു സീറ്റുകളിൽ യു.ഡി.എഫിന് വിജയം
ഏറ്റുമാനൂരിൽ നാലു സീറ്റുകളിൽ യു.ഡി.എഫിന് വിജയം. ഒരിടത്ത് വീതം എൽ.ഡി.എഫും സ്വതന്ത്രനും വിജയിച്ചു
- 16 Dec 2020 9:42 AM IST
കോഴിക്കോട് യു.ഡി.എഫ് മേയർ സ്ഥാനാർഥിക്ക് തോൽവി
കോഴിക്കോട് യു.ഡി.എഫ് മേയർ സ്ഥാനാർഥി ഡോ. പി.എൻ. അജിത തോറ്റു.
- 16 Dec 2020 9:42 AM IST
പൂഞ്ഞാറിൽ മേഖലയിലെ പഞ്ചായത്ത് വാർഡുകളിൽ ജനപക്ഷം മുന്നിൽ
പൂഞ്ഞാറിൽ മേഖലയിലെ പഞ്ചായത്ത് വാർഡുകളിൽ പി.സി ജോർജിന്റെ ജനപക്ഷം മുന്നിൽ
- 16 Dec 2020 9:42 AM IST
പൂഞ്ഞാറിൽ മേഖലയിലെ പഞ്ചായത്ത് വാർഡുകളിൽ ജനപക്ഷം മുന്നിൽ
പൂഞ്ഞാറിൽ മേഖലയിലെ പഞ്ചായത്ത് വാർഡുകളിൽ പി.സി ജോർജിന്റെ ജനപക്ഷം മുന്നിൽ
- 16 Dec 2020 9:37 AM IST
ആലപ്പുഴയിൽ യു.ഡി.എഫിന് തോൽവി
ആലപ്പുഴ നഗരസഭ അധ്യക്ഷൻ തോമസ് ജോസഫ് (യു.ഡി.എഫ്) തോറ്റു
- 16 Dec 2020 9:36 AM IST
കോഴിക്കോട് എൽ.ഡി.എഫ്
കോഴിക്കോട് കോർപറേഷൻ ബി.ജെ.പി സിറ്റിങ് സീറ്റ് (സിവിൽ സ്റ്റേഷൻ) എൽ.ഡി.എഫ് നേടി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.