ജനവിധി: വോട്ടെണ്ണൽ തത്സമയം
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ പുരോഗമിക്കുന്നു. 244 വോട്ടെണ്ണൽ കേന്ദ്രങ്ങളിലാണ് വോട്ടെണ്ണൽ നടക്കുന്നത്. 941 ഗ്രാമപഞ്ചായത്തുകൾ, 14 ജില്ല പഞ്ചായത്തുകൾ, 152 ബ്ലോക്കുകൾ 86 മുനിസിപ്പാലിറ്റികൾ, 6 കോർപറേഷൻ എന്നിവിടങ്ങളിലെ വോട്ടാണ് എണ്ണുന്നത്.
Live Updates
- 16 Dec 2020 8:10 AM IST
എൽ.ഡി.എഫ് മുന്നിൽ
അഞ്ചുമുനിസിപ്പാലിറ്റികളിൽ എൽ.ഡി.എഫ് മുന്നിൽ. കൊല്ലം, തിരുവനന്തപുരം കോർപറേഷനിൽ എൽ.ഡി.എഫ് ലീഡ് ചെയ്യുന്നു.
- 16 Dec 2020 8:08 AM IST
കൊല്ലം, തിരുവനന്തപുരം കോർപറേഷനിൽ എൽ.ഡി.എഫ് ലീഡ്
കൊല്ലം, തിരുവനന്തപുരം കോർപറേഷനിൽ എൽ.ഡി.എഫ് മുന്നിൽ. കൊല്ലം കോർപറേഷനിൽ എട്ടിടത്ത് എൽ.ഡി.എഫിന് ലീഡ്. രണ്ടിടത്ത് യു.ഡി.എഫും ലീഡ് ചെയ്യുന്നു.
- 16 Dec 2020 8:01 AM IST
വോട്ടെണ്ണൽ ആരംഭിച്ചു
തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ ആരംഭിച്ചു. ആദ്യഫല സൂചനകൾ ഉടൻ ലഭ്യമാകും.
- 16 Dec 2020 8:00 AM IST
വോട്ടെണ്ണൽ കേന്ദ്രത്തിന് മുമ്പിൽ തർക്കം
കോഴിക്കോട് കോർപറേഷനിലെ വോട്ടെണ്ണൽ കേന്ദ്രത്തിന് പുറത്ത് തർക്കം. കൗണ്ടിങ് ഏജൻറുമാരെ അകത്തേക്ക് പ്രവേശിപ്പിക്കുന്നത് വൈകുന്നതായാണ് പരാതി.
- 16 Dec 2020 7:57 AM IST
വോട്ടെണ്ണൽ കേന്ദ്രത്തിൽ തിരക്ക്
കാസർകോട് ഗവ. കോളജിലെ വോട്ടെണ്ണൽ കേന്ദ്രത്തിന് മുന്നിൽ തിരക്ക്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.