ജനവിധി: വോട്ടെണ്ണൽ തത്സമയം
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ പുരോഗമിക്കുന്നു. 244 വോട്ടെണ്ണൽ കേന്ദ്രങ്ങളിലാണ് വോട്ടെണ്ണൽ നടക്കുന്നത്. 941 ഗ്രാമപഞ്ചായത്തുകൾ, 14 ജില്ല പഞ്ചായത്തുകൾ, 152 ബ്ലോക്കുകൾ 86 മുനിസിപ്പാലിറ്റികൾ, 6 കോർപറേഷൻ എന്നിവിടങ്ങളിലെ വോട്ടാണ് എണ്ണുന്നത്.
Live Updates
- 16 Dec 2020 11:41 AM IST
തിരുനെല്ലിൽ എൽ.ഡി.എഫ്
വയനാട്ടിലെ തിരുനെല്ലി പഞ്ചായത്തിൽ ആകെ 17 സീറ്റിലും എൽ.ഡി.എഫിനും ജയം
- 16 Dec 2020 11:39 AM IST
മുല്ലപ്പള്ളി രാമചന്ദ്രന്റെ പഞ്ചായത്ത് വാർഡിൽ എൽ.ഡി.എഫിന് വിജയം
കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്റെ പഞ്ചായത്ത് വാർഡിൽ എൽ.ഡി.എഫിന് വിജയം. അഴിയൂർ പഞ്ചായത്തിലെ പതിനൊന്നാം വാർഡിലാണ് ഇടത് സ്ഥാനാർഥി വിജയിച്ചത്.
- 16 Dec 2020 11:39 AM IST
ഡി.സി.സി ജനറൽ സെക്രട്ടറിക്ക് തോൽവി
എടത്വാ ഗ്രാമ പഞ്ചായത്ത് നാലാം വാർഡിൽ നിന്ന് മത്സരിച്ച ഡി.സി.സി ജനറൽ സെക്രട്ടറി റാംസെ ജെ.റ്റി പരാജയപ്പെട്ടു. എൽ.ഡി.എഫിൽ നിന്ന് പുറത്താക്കിയ ബെറ്റി ജോസഫ് 150 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു.
- 16 Dec 2020 11:38 AM IST
ചേർത്തലയിൽ മുൻ ചെയർപേഴ്സണ് തോൽവി
ചേർത്തല നഗരസഭയിൽ മുൻ ചെയർപേഴ്സൺ ജയലക്ഷ്മിയെ തോൽപ്പിച്ച് ബി ജെ പിയുടെ ആശക്ക് ജയം
- 16 Dec 2020 11:37 AM IST
കാരാട്ട് ഫൈസലിന്റെ വാർഡിൽ എൽ.ഡി.എഫിന് പൂജ്യം വോട്ട്
കാരാട്ട് ഫൈസലിന്റെ വാർഡിൽ എൽ.ഡി.എഫിന് പൂജ്യം വോട്ട്
- 16 Dec 2020 11:37 AM IST
കൂട്ടിലങ്ങാടി രണ്ടാം വാർഡിൽ വെൽഫെയർ പാർട്ടി വിജയിച്ചു
കൂട്ടിലങ്ങാടി പഞ്ചായത്ത് വാർഡ് രണ്ടിൽ വെൽഫെയർ പാർട്ടി വിജയിച്ചു. 50 വർഷമായി എൽ.ഡി.എഫ് ഭരിക്കുന്ന വാർഡാണിത്. വി.കെ. ജലാലാണ് വിജയിച്ചത്.
- 16 Dec 2020 11:34 AM IST
കുഞ്ഞാലിക്കുട്ടിയുടെ വാർഡിൽ യു.ഡി.എഫ്
മലപ്പുറം നഗരസഭയിലെ വാർഡ് 38 ഭൂതാനാത്ത് പി.കെ. കുഞ്ഞാലികുട്ടി എംപിയുടെ വാർഡിൽ 336 വോട്ടിന് യു.ഡി.എഫ് ജയിച്ചു.
- 16 Dec 2020 11:33 AM IST
പെരിന്തൽമണ്ണ എൽ.ഡി.എഫിന്
പെരിന്തൽമണ്ണ നഗരസഭ ഭരണം എൽ.ഡി.എഫ് നിലനിർത്തി. 20 സീറ്റുകളിലാണ് എൽ.ഡി.എഫ് വിജയിച്ചത്. യു.ഡി.എഫ് 13 സീറ്റിലും ലീഗ് വിമതൻ ഒരു വോട്ടിലും ജയിച്ചു.
- 16 Dec 2020 11:33 AM IST
കട്ടപ്പന നഗരസഭ ഭരണം യു.ഡി.എഫ് നിലനിർത്തി
കട്ടപ്പന നഗരസഭ ഭരണം യു.ഡി.എഫ് നിലനിർത്തി. യു.ഡി.എഫ്-22, എൽ.ഡി.എഫ്-9, ബി.ജെ.പി-2, സ്വതന്ത്രർ-1
- 16 Dec 2020 11:32 AM IST
താനൂർ യു.ഡി.എഫിന്
താനൂർ നഗരസഭയിൽ യു.ഡി.എഫ് ന് വിജയം. ആകെയുള്ള 44 സീറ്റിൽ 31 സീറ്റിലും യു.ഡി.എഫ് വിജയിച്ചു. ഇതിൽ മുസ്ലിം ലീഗ് 28 സീറ്റും കോണ്ഗ്രസ് 3 സീറ്റും നേടി. ബി.ജെ.പി ക്ക് 7 സീറ്റ് ലഭിച്ചു. കഴിഞ്ഞ തവണ ബി.ജെ.പി ഇവിടെ 10 സീറ്റിൽ വിജയിച്ചിരുന്നു. എൽ.ഡി.എഫ് ഇവിടെ 6 സീറ്റിൽ വിജയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.