തെരഞ്ഞെടുപ്പ്: യുവാക്കൾക്ക് അർഹമായ പ്രാതിനിധ്യം വേണം -യൂത്ത്ലീഗ്
text_fieldsമലപ്പുറം: തദ്ദേശ, നിയമസഭ തെരഞ്ഞെടുപ്പുകളിൽ യുവാക്കൾക്ക് അർഹമായ പ്രാതിനിധ്യം വേണമെന്ന് യൂത്ത് ലീഗ്. പാണക്കാട് മുനവ്വറലി തങ്ങളുടെ വീട്ടിൽ ശനിയാഴ്ച ചേർന്ന സംസ്ഥാന കമ്മിറ്റി യോഗം ആവശ്യം മുസ്ലിം ലീഗ് സംസ്ഥാന നേതൃത്വത്തിന് മുന്നിൽവെക്കാൻ തീരുമാനിച്ചു. മുനവ്വറലി തങ്ങൾ, പി.കെ. ഫിറോസ് എന്നിവരുടെ നേതൃത്വത്തിലാണ് യോഗംചേർന്നത്.
എല്ലാ തെരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായും യൂത്ത് ലീഗ് ആവശ്യം ഉന്നയിക്കാറുണ്ടെങ്കിലും സ്ഥാനാർഥിപ്പട്ടിക വരുേമ്പാൾ സ്ഥിരം മുഖങ്ങളാണ് ഇടംപിടിക്കാറുള്ളത്. ഇത്തവണ അനുകൂല തീരുമാനമുണ്ടാകുമെന്ന് പി.കെ. ഫിറോസ് ഉൾപ്പെടെയുള്ളവർ കരുതുന്നു.
തദ്ദേശ തെരഞ്ഞെടുപ്പിന് ഒരുങ്ങാൻ ആഹ്വാനംചെയ്ത് മുസ്ലിം ലീഗ് പുറത്തിറക്കിയ സർക്കുലറിൽ യുവാക്കൾക്കും പുതുമുഖങ്ങൾക്കും പരിഗണന നൽകാൻ നിർദേശിച്ചിരുന്നു. മൂന്നുതവണ അംഗങ്ങളായവർ മാറണമെന്നും നിർദേശമുണ്ട്. ഈ മാനദണ്ഡങ്ങൾ നിയമസഭ തെരഞ്ഞെടുപ്പിലും പാലിക്കപ്പെടണമെന്നാണ് യൂത്ത് ലീഗ് ആവശ്യം.
വെൽഫെയർ പാർട്ടിയുമായി സഖ്യം വേണ്ട –പി.കെ. ഫിറോസ്
മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടിയുമായി സഖ്യം വേണ്ടെന്നാണ് യൂത്ത് ലീഗ് നിലപാടെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ്. ശിഹാബ് തങ്ങളുടെ കാലംതൊട്ട് മുസ്ലിം ലീഗ് നിലപാടും ഇതുതന്നെയാണ്. രാഷ്ട്രീയവിജയത്തിന് ആശയത്തിൽ വിട്ടുവീഴ്ചചെയ്യേണ്ട സാഹചര്യം ഇപ്പോഴില്ലെന്നും ഫിറോസ് മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.