തദ്ദേശ തെരഞ്ഞെടുപ്പ്: കോവിഡ് ബാധിതർക്കും ക്വാറൻറീനിലുള്ളവർക്കും വോട്ട് ചെയ്യാൻ സൗകര്യം
text_fieldsതിരുവനന്തപുരം: അടുത്ത മാസം നടക്കാൻ പോകുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ കോവിഡ് രോഗികൾക്കും ക്വാറൻറീനിൽ കഴിയുന്നവർക്കും തപാൽ വോട്ട് സൗകര്യമൊരുക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ അറിയിച്ചു.
രോഗബാധ സ്ഥിരീകരിച്ചയാളുകൾ കോവിഡ് പോസിറ്റീവ് സർട്ടിഫിക്കറ്റ് സഹിതം റിട്ടേണിങ് ഓഫിസർക്ക് മൂന്ന് ദിവസം മുമ്പ് അപേക്ഷ സമർപ്പിക്കണം. വോട്ട് രേഖപ്പെടുത്തി ഡിക്ലറേഷനടോപ്പെമാണ് തിരിച്ചയക്കേണ്ടത്.
തപാൽ വോട്ടിങ്ങിന് അപേക്ഷിക്കാൻ സാധിക്കാത്തവർക്ക് പി.പി.ഇ കിറ്റ് ധരിച്ച് വോട്ട് ചെയ്യുന്ന കാര്യവും പരിഗണനയിലുണ്ടെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണർ വി. ഭാസ്കരൻ അറിയിച്ചു.
തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കിടെ സ്ഥാനാർഥിക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചാൽ മാറിനിൽക്കേണ്ടി വരും. ഡിസംബർ എട്ട്, പത്ത്,14 തിയതികളിൽ മൂന്ന് ഘട്ടങ്ങളായാണ് സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുക. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകും തെരഞ്ഞെടുപ്പ്. പോളിങ് സ്റ്റേഷനുകളിൽ സാനിറ്റൈസർ, മാസ്ക്, ഗ്ലൗസ്, സാനിറ്റൈസർ, സാമൂഹിക അകലം എന്നിവ നിർന്ധമാക്കും. ഡിസംബർ 16നാണ് വോട്ടണ്ണൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.