ഉപതെരഞ്ഞെടുപ്പ്: എൽ.ഡി.എഫ് 22, യു.ഡി.എഫ് 17
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ വാര്‍ഡുകളില്‍ നടന്ന ഉപതെരഞ്ഞെടുപ്പിൽ ശക്തി തെളിയിച്ച് മുന്നണിക ൾ. 13 ജില്ലകളിലെ 44 വാർഡുകളിലായി നടന്ന തെരഞ്ഞെടുപ്പിൽ 21 സീറ്റുകളിൽ എൽ.ഡി.എഫും 17ൽ യു.ഡി.എഫും അഞ്ചിടത്ത് ബി.ജെ.പിയും ഒര ിടത്ത് സ്വതന്ത്രനും ജയിച്ചു. എല്‍ഡി.എഫ് -24, യു.ഡി.എഫ് -17, ബി.ജെ.പി -നാല്, സ്വതന്ത്രർ -ഒന്ന് എന്നിങ്ങനെയായിരുന്നു നേ രത്തെ സീറ്റ് നില.
എൽ.ഡി.എഫിൽനിന്ന് യു.ഡി.എഫ് 10ഉം യു.ഡി.എഫിൽനിന്ന് എൽ.ഡി.എഫ് ഏഴും ബി.ജെ.പി ഒന്നും സീറ്റ് പിടിച് ചെടുത്തു. കോട്ടയം കരൂർ ഗ്രാമപഞ്ചായത്തിലെ വലവൂർ ഈസ്റ്റിലാണ് എൽ.ഡി.എഫ് സ്വതന്ത്രനെ സ്വതന്ത്രനായി മത്സരിച്ച ര ാജേഷ് 33 വോട്ടിന് തോൽപിച്ചത്. ചിറയക്കോട്, ഇടമൺനില, മാർക്കറ്റ് വാർഡ്, നെല്ലിയ്ക്കമൺ, മുത്തുപറമ്പ്, എലിക്കുളം, സ ൊസൈറ്റിപ്പടി വാർഡുകളാണ് യു.ഡി.എഫിൽനിന്ന് എൽ.ഡി.എഫ് പിടിച്ചെടുത്തത്. പനയംകോട്, വെള്ളംകുടി, ഓണമ്പലം, വെട്ടിയ ാർ, മോർകാട്, ഇരുമാപ്ര, കിടങ്ങൂർ, കിള്ളിമംഗലം പടിഞ്ഞാറ്റുമുറി, പൂപ്പത്തിവടക്ക്, ചേറ്റുവ വാർഡുകളാണ് എൽ.ഡി.എഫിൽനി ന്ന് യു.ഡി.എഫ് പക്ഷത്തേക്ക് ചാഞ്ഞത്. ചേർത്തല മുനിസിപ്പാലിറ്റിയിലെ കോൺഗ്രസിലെ സിറ്റിങ് സീറ്റായ ടി.ഡി അമ്പലം വ ാർഡിൽ ബി.ജെ.പി പിടിച്ചെടുത്തത് യു.ഡി.എഫിന് ക്ഷീണമായി.
തിരുവനന്തപുരം ജില്ലയിൽ ആർ.എസ്.പിക്കുണ്ടായിരുന്ന ഏക വാർഡിൽ സി.പി.എം വിജയിച്ചു. നാവായിക്കുളം ഗ്രാമപഞ്ചായത്തിലെ ഇടമൺനില വാർഡിൽ 130 വോട്ടിനാണ് സി.പി.എം വിജയക്കൊടി പാറിച്ചത്. തിരുവനന്തപുരം കല്ലറ പഞ്ചായത്തിലെ വെള്ളംകുടി വാര്‍ഡില്‍ യു.ഡി.എഫ് വിജയിച്ചു. ഇതോടെ പഞ്ചായത്ത് ഭരണം എല്‍.ഡി.എഫിന് നഷ്ടമായി. നിലവിലെ എൽ.ഡി.എഫ് കൗണ്‍സിലര്‍ സര്‍ക്കാര്‍ ജോലി കിട്ടി രാജിെവച്ചതിനെ തുടര്‍ന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് നടന്നത്.
ജില്ല തിരിച്ചുള്ള ഉപതെരഞ്ഞെടുപ്പ് ഫലം
തിരുവനന്തപുരം
കുന്നത്തുകാല്‍ പഞ്ചായത്തിൽ കോട്ടുകോണം വാർഡ് - എൽ.ഡി.എഫ്
അമ്പൂരി പഞ്ചായത്തിലെ ചിറയക്കോട് വാർഡ് -എൽ.ഡി.എഫ്
നാവായിക്കുളം ഇടമണ്‍നില വാർഡ് -എൽ.ഡി.എഫ്
കല്ലറ വെള്ളംകുടി വാർഡ് - യു.ഡി.എഫ്
കാട്ടാക്കട പനയംകോട് - യു.ഡി.എഫ്
മാറനെല്ലൂര്‍ കണ്ടല - എൽ.ഡി.എഫ്
മാറനെല്ലൂര്‍ കുഴിവിള - ബി.ജെ.പി
കൊല്ലം
അഞ്ചൽ പഞ്ചായത്തിലെ മാർക്കറ്റ് വാർഡ് - എൽ.ഡി.എഫ്
ഇട്ടിവ പഞ്ചായത്തിലെ നെടുപുറം വാർഡ് - എൽ.ഡി.എഫ്
കടക്കൽ തുമ്പോല വാര്‍ഡ് - എൽ.ഡി.എഫ്
കിഴക്കേകല്ലട ഓണമ്പലം - യു.ഡി.എഫ്
ആലപ്പുഴ
മാവേലിക്കര ബ്ലോക് പഞ്ചായത്തിലെ വെട്ടിയാര്‍ ഡിവിഷൻ - യു.ഡി.എഫ്
കായംകുളം മുനിസിപ്പാലിറ്റി വെയര്‍ഹൗസ് വാര്‍ഡ് - എല്‍.ഡി.എഫ്
ചേര്‍ത്തല മുന്‍സിപ്പാലിറ്റി ടി.ഡി അമ്പലം വാര്‍ഡ് - ബി.ജെ.പി
കുത്തിയതോട് പഞ്ചായത്തിലെ മുത്തുപറമ്പ് - എൽ.ഡി.എഫ്
പാലമേല്‍ പഞ്ചായത്തിലെ മുളകുവിള - എൽ.ഡി.എഫ്
പത്തനംതിട്ട
അങ്ങാടി പഞ്ചായത്ത് നെല്ലിക്കാണ്‍ വാര്‍ഡ് - എൽ.ഡി.എഫ് സ്വതന്ത്രൻ
കോട്ടയം
തിരുവാര്‍പ്പ് പഞ്ചായത്തിലെ മോര്‍കാട് വാര്‍ഡ് - യു.ഡി.എഫ്
കരൂര്‍ വലവൂര്‍ ഇസ്റ്റ് വാര്‍ഡ് - എൽ.ഡി.എഫ് സ്വതന്ത്രൻ
മൂന്നിലവ് ഒന്നാം വാര്‍ഡ് - യു.ഡി.എഫ്
പാമ്പാടി ബ്ലോക് പഞ്ചായത്തിലെ കിടങ്ങൂര് ഡിവിഷൻ - യു.ഡി.എഫ്
പാമ്പാടി ബ്ലോക് പഞ്ചായത്തിലെ എലിക്കുളം ഡിവിഷൻ -എൽ.ഡി.എഫ്
മണിമല പഞ്ചായത്തിലെ രണ്ടാം വാര്‍ഡ് - യു.ഡി.എഫ്
ഇടുക്കി
തൊടുപുഴ ബ്ലോക് പഞ്ചായത്തിലെ മണക്കാട് ഡിവിഷൻ - എൽ.ഡി.എഫ്
ദേവികുളം ബ്ലോക് പഞ്ചായത്തിലെ കാന്തലൂര്‍ ഡിവിഷൻ - എൽ.ഡി.എഫ്
തൊടുപുഴ മുനിസിപ്പാലിറ്റിയിലെ ഓഫീസ് വാര്‍ഡ് - ബി.ജെ.പി
ഉപ്പുതറ പഞ്ചായത്തിലെ കപ്പിപ്പതാല്‍ വാർഡ് - യു.ഡി.എഫ്
മാങ്കുളം ആനകുളം നോര്‍ത്ത് - എൽ.ഡി.എഫ്
എറണാകുളം
നെല്ലിക്കുഴി പഞ്ചായത്ത് വാര്‍ഡ് - എൽ.ഡി.എഫ്-
മഴുവന്നൂര്‍ ആറാം വാര്‍ഡ് - യു.ഡി.എഫ്
തൃശ്ശൂര്‍
തളിക്കുളം ബ്ലോക്ക് പഞ്ചായത്തിലെ ചേറ്റുവ ഡിവിഷൻ - യു.ഡി.എഫ്
പൊയ്യ പഞ്ചായത്തിലെ പൂപ്പത്തി - യു.ഡി.എഫ്
കോലഴി നോര്‍ത്ത് കോലഴി വാർഡ് - യു.ഡി.എഫ്
പാഞ്ഞാള്‍ കിള്ളിമംഗലം പടിഞ്ഞാട്ടുമുറി- യു.ഡി.എഫ്
പാലക്കാട്
കൊഴിഞ്ഞാമ്പാറ പഞ്ചായത്തിലെ നാട്ടുകല്‍ വാർഡ് - എൽ.ഡി.എഫ്
മലമ്പുഴ കടുക്കാംകുന്നം - ബി.ജെ.പി
മലപ്പുറം
ആനക്കയം പഞ്ചായത്തിലെ നരിയാട്ടുപ്പാറ വാർഡ് - യു.ഡി.എഫ്
മംഗലം കൂട്ടായി വാർഡ് -യു.ഡി.എഫ്
ഊര്‍ങ്ങാട്ടീരി കളപ്പാറ - എൽ.ഡി.എഫ്
പരപ്പനങ്ങാടി മുന്സിപ്പാലിറ്റിയിലെ കീഴ്ച്ചിറ വാർഡ് - എൽ.ഡി.എഫ് -വികസനമുന്നണി
ആലിപ്പറമ്പ് പഞ്ചായത്തിലെ വട്ടപ്പറമ്പ് - യു.ഡി.എഫ്
കോഴിക്കോട്
കൊടുവള്ളി മുനിസിപ്പാലിറ്റിയിലെ വാരിക്കുഴിത്താഴം വാർഡ് - എൽ.ഡി.എഫ്
വയനാട്
മുട്ടില്‍ പഞ്ചായത്തിലെ മാണ്ടാട് വാർഡ് - എൽ.ഡി.എഫ്
കണ്ണൂര്‍
ധര്‍മടം പഞ്ചായത്തിലെ കോളനി കിഴക്കേ പാലയാട് വാർഡ് -ബി.ജെ.പി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.