തെരഞ്ഞെടുപ്പ് നീട്ടിയാൽ തദ്ദേശ സ്ഥാപനങ്ങൾ അഡ്മിനിസ്ട്രേറ്റിവ് ഭരണത്തിലാകും
text_fieldsതിരുവനന്തപുരം: തെരഞ്ഞെടുപ്പ് നീട്ടിവെക്കേണ്ടി വന്നാൽ തദ്ദേശ സ്ഥാപനങ്ങൾ അഡ്മിനിസ്ട്രേറ്റിവ് ഭരണത്തിലേക്ക് പോകും. നിലവിലെ ഭരണ സമിതികളുടെ കാലാവധി നവംബർ 12ന് അവസാനിക്കും. അന്നുതന്നെ അഡ്മിനിസ്ട്രേറ്റിവ് ഭരണത്തിലേക്ക് പോകും. പുതിയ ഭരണസമിതികൾ എന്ന് ചുമതലയേൽക്കുന്നുവോ അന്നുവരെ ഇൗ നില തുടരും. 2015ൽ സമാന സാഹചര്യം ഉണ്ടായിരുന്നു. ഭരണസമിതികൾക്ക് കാലാവധി നീട്ടി നൽകാൻ കഴിയില്ല, ഒാർഡിനൻസ് കൊണ്ടുവരാനുമാകില്ല.
തദ്ദേശ തെരഞ്ഞെടുപ്പ് നവംബർ 12ന് മുമ്പ് പൂർത്തിയാക്കാൻ എല്ലാ നടപടികളും സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ സ്വീകരിച്ചുവരികയായിരുന്നു. 18ന് സർവകക്ഷി യോഗം വിളിച്ചിട്ടുണ്ട്. വോട്ടർപട്ടിക നവീകരണം അന്തിമഘട്ടത്തിലാണ്. ഇക്കുറി വാർഡ് വിഭജനമില്ല. വാർഡ് വിഭജനത്തിന് തീരുമാനിക്കുകയും ഡീമിലിറ്റേഷൻ കമീഷനെ നിയോഗിക്കുകയും ചെയ്തിരുന്നു. ഒാർഡിനൻസ് വഴി വാർഡുകളുടെ എണ്ണം വർധിപ്പിക്കാൻ സർക്കാർ തീരുമാനിച്ചെങ്കിലും ഗവർണർ അംഗീകരിച്ചില്ല. തുടർന്ന്, നിയമസഭയിൽ ബിൽ കൊണ്ടുവന്ന് പാസാക്കുകയായിരുന്നു. കോവിഡ് വ്യാപകമായതോടെ വാർഡ് പുനർവിഭജനം തന്നെ ഉപേക്ഷിച്ചു. 2015 ലെ വോട്ടർപട്ടിക അവലംബിക്കാൻ കമീഷൻ തീരുമാനിച്ചെങ്കിലും അതിലും എതിർപ്പ് വന്നു. കോടതിയിൽ കേസും വന്നു. നിലവിലെ പട്ടിക അടിസ്ഥാനമാക്കിയാണ് ഇപ്പോൾ പുതുക്കൽ.
മുഴുവൻ തദ്ദേശ സ്ഥാപനങ്ങളിലേക്കും റിേട്ടണിങ് ഒാഫിസർമാരെ നിയമിച്ചു. ഇവർക്ക് പരിശീലനത്തിനായി മാസ്റ്റർ ട്രെയിനർമാർക്ക് പരിശീലനവും തുടങ്ങി. രണ്ടാം ഘട്ടം 15,16,17 തീയതികളിൽ നടക്കും. സംവരണ വാർഡുകളുടെ നറുക്കെടുപ്പ് സെപ്റ്റംബർ 25 മുതൽ ഒക്ടോബർ നാലുവരെ നടക്കും. അധ്യക്ഷന്മാരുടെ സംവരണവും ഉടൻ തീരുമാനിക്കും.
തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിലേക്ക് പോകാൻ നടപടികൾ പൂർത്തിയാകുന്ന ഘട്ടത്തിലാണ് തെരഞ്ഞെടുപ്പ് നീട്ടണമെന്ന ആവശ്യം ഉയർന്നത്. േകാവിഡ് പ്രോേട്ടാകോൾ പാലിച്ച് തെരഞ്ഞെടുപ്പ് നടത്താൻ ആരോഗ്യ വിദഗ്ധരുടെ നിർദേശം കമീഷന് ലഭിച്ചിട്ടുണ്ട്. പ്രചാരണത്തിൽ നിയന്ത്രണത്തിനു പുറമെ ശാരീരിക അകലം, മാസ്ക് എന്നിവ നിർബന്ധമാക്കും. വയോജനങ്ങൾക്ക് പ്രത്യേക ക്യൂ പരിഗണിക്കും. പോളിങ് സമയം ഒരു മണിക്കൂർ കൂടി കൂട്ടലും കോവിഡ് രോഗികൾക്ക് തപാൽ വോട്ടും പരിഗണിക്കും. ഇതിനായി നിയമത്തിൽ ഭേദഗതി വരുത്തി ഒാർഡിനൻസ് ഇറക്കണം. കമീഷൻ ഇത് സംസ്ഥാന സർക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.