തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതി ചെലവ് 50 ശതമാനത്തിൽ താഴെ
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി ചെലവ് 50 ശതമാ നത്തിൽ താഴെ മാത്രം. സാമ്പത്തികവർഷം അവസാനിക്കാനിരിക്കെ ജനുവരി 28 വരെയുള്ള കണക്ക് പ് രകാരം ആകെ പദ്ധതി ചെലവ് 41.44 ശതമാനം മാത്രമാണ്. ഏറ്റവും പിന്നിൽ കോർപറേഷനുകളാണ്. 30 ശത മാനം പോലും ചെലവഴിക്കാൻ ഇതുവരെ സംസ്ഥാനത്തെ കോർപറേഷൻ ഭരണസമിതികൾക്ക് കഴിഞ്ഞിട്ടില്ല.
ജില്ലകളിൽ മുന്നിൽ ഇടുക്കിയാണ് -48.08 ശതമാനം. കുറവ് എറണാകുളവും -36.59 ശതമാനം. 47.43 ശതമാനം ചെലവഴിച്ച ഗ്രാമപഞ്ചായത്തുകളാണ് മുന്നിൽ. ബ്ലോക്ക് പഞ്ചായത്തുകളുടേത് 46.52 ശതമാനമാണ്. ജില്ല പഞ്ചായത്തുകൾ -31.62 ശതമാനം; മുനിസിപ്പാലിറ്റികൾ -35.32 ശതമാനം; കോർപറേഷനുകൾ -28.85 ശതമാനവും ആണ് പദ്ധതി ചെലവ്.
കോർപറേഷനുകൾ ഇത്ര പിന്നിലായത് എന്തുകൊണ്ടെന്ന് നഗരകാര്യ ഡയറക്ടർ പ്രത്യേകമായി വിലയിരുത്തണമെന്ന് വികേന്ദ്രീകൃതാസൂത്രണ സംസ്ഥാനതല കോഒാഡിനേഷൻ കമ്മിറ്റിയിൽ തദ്ദേശമന്ത്രി നിർദേശിച്ചു. ജില്ലകളിൽ 45.36 ശതമാനം പദ്ധതി ചെലവ് കൈവരിച്ച പാലക്കാട് രണ്ടും പത്തനംതിട്ട (45.36 ശതമാനം) മൂന്നും സ്ഥാനത്താണ്. എറണാകുളത്തിന് പുറേമ തിരുവനന്തപുരം (38 ശതമാനം), കാസർകോട് (39 ശതമാനം) ജില്ലകളാണ് 40 ശതമാനത്തിൽ താഴെ പദ്ധതി ചെലവുള്ള ജില്ലകൾ. പൊതുവിഭാഗത്തിൽ പദ്ധതി ചെലവ് 50.24 ശതമാനമാണെങ്കിൽ പട്ടികജാതി ഉപപദ്ധതിയിൽ 38.75 ശതമാനവും പട്ടികവർഗ ഉപപദ്ധതിയിൽ 40.39 ശതമാനവുമാണ്. പല തദ്ദേശഭരണ സ്ഥാപനങ്ങളിലും നിലവിലില്ലാത്ത വാട്ടർ ടാപ്പുകൾക്കും ജല അതോറിറ്റി ചാർജ് ഇൗടാക്കുന്നത് കണക്കിലെടുത്ത് ടാപ്പുകൾക്ക് മാത്രം വെള്ള ചാർജ് നൽകുന്നതിന് നടപടി സ്വീകരിക്കാനും തദ്ദേശവകുപ്പ് നിർദേശിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.