ജനപ്രതിനിധികൾ സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റു
text_fieldsതിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റു. ത്രിതല പഞ്ചായത്തുകളിലേക്കും മുനിസിപ്പാലിറ്റികളിലേക്കും തെരഞ്ഞെടുക്കപ്പെട്ടവരുടെ സത്യപ്രതിജ്ഞയാണ് ആദ്യം നടന്നത്. പിന്നാലെ കോർപറേഷൻ സാരഥികളും ചുമതലയേറ്റു.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത്. തെരഞ്ഞെടുക്കപ്പെട്ടവരിലെ ഏറ്റവും പ്രായം കൂടിയ അംഗം വരാണാധികാരിക്ക് മുന്നിൽ സത്യപ്രതിജ്ഞ ചെയ്തു. ഈ അംഗമാണ് മറ്റുള്ളവർക്ക് സത്യവാചകം ചൊല്ലിക്കൊടുത്തത്.
മേയർ, മുനിസിപ്പൽ ചെയർമാൻ തെരഞ്ഞെടുപ്പ് ഡിസംബര്‍ 28ന് രാവിലെ 11നും ഡെപ്യൂട്ടി മേയർ, വൈസ് ചെയർപേഴ്സൺ തെരഞ്ഞെടുപ്പ് അന്നുതന്നെ ഉച്ചകഴിഞ്ഞ് രണ്ടിനും നടക്കും. ത്രിതല പഞ്ചായത്തുകളിലെ അധ്യക്ഷന്മാരുടെ തെരഞ്ഞെടുപ്പ് 30തിനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.