തദ്ദേശ തോൽവി: ഡി.സി.സികൾ പുനഃസംഘടിപ്പിക്കണമെന്ന് ആവശ്യം
text_fieldsതിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ തോൽവിയിൽ നിന്ന് പാഠം ഉൾക്കൊണ്ട് ഡി.സി.സികൾ പുനഃസംഘടിപ്പിക്കണമെന്ന് ആവശ്യം. തോൽവി പഠിക്കാനെത്തിയ എ.െഎ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവറിനു മുന്നിലാണ് വിവിധ നേതാക്കൾ ആവശ്യമുന്നയിച്ചത്. സാമുദായിക നേതൃത്വങ്ങളുമായി വേണ്ട ചര്‍ച്ചകള്‍ നടത്തുകയോ അവരെ വിശ്വാസത്തിലെടുക്കുകയോ ചെയ്തില്ല. പരമ്പരാഗത കേന്ദ്രങ്ങളില്‍ വലിയ തോതിലുള്ള വോട്ടുചോര്‍ച്ചയുണ്ടായി.
പ്രാദേശിക ബന്ധം സംബന്ധിച്ച അനാവശ്യ ചര്‍ച്ചകള്‍ തിരിച്ചടിക്ക് ആക്കം കൂട്ടി. സ്ഥാനാർഥി നിർണയം ഗ്രൂപ് അടിസ്ഥാനത്തിലായി. ജയസാധ്യത എവിടെയും പരിഗണിച്ചില്ല. ഇത് വലിയ തോൽവിക്ക് കാരണമായെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി. നിയമസഭ തെരഞ്ഞെടുപ്പിന് ഇതുവരെ ഒരുക്കം പോലും തുടങ്ങിയില്ല. എം.പിമാർ നിയമസഭയിലേക്ക് മത്സരിക്കുന്നത് തടയണം. മുന്നണിക്ക് പുറത്തുള്ളവരുമായി ധാരണകൾ ഒഴിവാക്കണം.
നിയമസഭ തെരഞ്ഞെടുപ്പില്‍ കണ്ടുമടുത്ത മുഖങ്ങള്‍ക്കുപകരം സ്വീകാര്യതയും മികവുമുള്ള യുവാക്കളെയും പുതുമുഖങ്ങളെയും പരിഗണിക്കണമെന്നും ഭൂരിഭാഗം നേതാക്കളും നിര്‍ദേശിച്ചു. യു.ഡി.എഫിനൊപ്പം മുന്‍കാലങ്ങളില്‍ നിന്ന ജനവിഭാഗങ്ങളുടെ സംശയങ്ങള്‍ ദൂരീകരിക്കണമെന്ന് ടി.എൻ. പ്രതാപൻ ആവശ്യപ്പെട്ടു. സംസ്ഥാന നേതൃത്വത്തിെൻറ ഏകോപനമില്ലായ്മയാണ് പരാജയ കാരണമെന്ന് വി.ഡി. സതീശന് പരാതിപ്പെട്ടു. ഗ്രൂപ്പിെൻറ അതിപ്രസരമാണ് തോൽവിക്ക് കാരണമെന്ന് പി.സി. ചാക്കോ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.