തദ്ദേശ തെരഞ്ഞെുടപ്പ്: രമേശ് ചെന്നിത്തല ലീഗ് നേതൃത്വവുമായി ചർച്ച നടത്തി
text_fieldsമലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി സ്വീകരിക്കേണ്ട നയനിലപാടുകൾ ചർച്ച ചെയ്യുന്നതിനായി പ്രതിപക്ഷ നേതാവ് രമേശ് െചന്നിത്തല പാണക്കാടെത്തി. പി.കെ കുഞ്ഞാലിക്കുട്ടി എം.പി, കെ.പി.എ മജീദ്, പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ തുടങ്ങിയവർ ചർച്ചയിൽ പെങ്കടുത്തു.
സെപ്റ്റംബർ മൂന്നിന് നടക്കുന്ന യോഗത്തിൽ ജോസ് കെ. മാണി വിഷയത്തിൽ നിലപാട് സ്വീകരിക്കുമെന്ന് ചെന്നിത്തല മാധ്യമ പ്രവർത്തകരെ അറിയിച്ചു. യു.ഡി.എഫ് അവിശ്വാസ പ്രമേയത്തിൽ വോട്ട് ചെയ്യാത്തത് ഗുരുതര പ്രശ്നമായി കാണുന്നു. യു.ഡി.എഫിലെ കക്ഷികളുടെ വോട്ടു കൂടി നേടി ജയിച്ചവരാണ് വോട്ട് ചെയ്യാതിരുന്നത്. അതുമായി ബന്ധപ്പെട്ട് എന്തുചെയ്യണമെന്ന് കൂട്ടായ ചർച്ചയിലൂടെ തീരുമാനിക്കും. പി.കെ കുഞ്ഞാലിക്കുട്ടി മാസങ്ങളോളം അവരുമായി ചർച്ച നടത്തിയിട്ടും ഫലമുണ്ടായില്ല. രാഷ്ട്രീയത്തിൽ ചർച്ചകളുടെ സാധ്യത ഒരിക്കലും അടയുകയില്ല.
അതേസമയം, യു.ഡി.എഫ് ധാരണകളും തീരുമാനങ്ങളും ലംഘിക്കുന്നത് മര്യാദയല്ല. അവരുമായുള്ള പ്രശ്നം പരിഹരിക്കുന്നതിൽ സന്തോഷമേയുള്ളൂ. എന്നാൽ എന്നും പ്രശ്നങ്ങളുള്ള മുന്നണി സംവിധാനം എന്നത് ജനങ്ങൾ അംഗീകരിക്കില്ല. കാരണം, യു.ഡി.എഫിന് അനുകൂലമായ സാഹചര്യമാണ് ഇപ്പോൾ സംസ്ഥാനത്തുള്ളത്. അഴിമതി ചൂണ്ടിക്കാട്ടിയതിന് നിയമ നടപടി സ്വീകരിക്കുമെന്ന സർക്കാറിെൻറ ഭീഷണി സന്തോഷത്തോടെ സ്വാഗതം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.