തദ്ദേശ വോട്ടർ പട്ടിക: 23 വരെ പേര് ചേർക്കാം
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളുടെ വോട്ടർപട്ടികയിൽ പേര് ചേർക്കാൻ സെപ്റ്റംബർ 23 വരെ അവസരമുള്ളതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ അറിയിച്ചു. 2023 ജനുവരി ഒന്നിനോ അതിനുമുമ്പോ 18 വയസ്സ് പൂർത്തിയായവർക്കാണ് പേര് ചേർക്കാൻ അവസരം.
വോട്ടർ പട്ടികയിൽ പുതുതായി പേര് ചേർക്കാനും ഒഴിവാക്കാനും തിരുത്താനും കമീഷൻ വെബ്സൈറ്റായ www.sec.kerala.gov.inലൂടെ അപേക്ഷിക്കാം. വ്യക്തികൾക്ക് സിറ്റിസൺ രജിസ്ട്രേഷൻ മുഖേനയും അക്ഷയ/ജനസേവന കേന്ദ്രങ്ങൾക്ക് ഏജൻസി രജിസ്ട്രേഷൻ മുഖേനയും വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യാം.
സെപ്റ്റംബർ എട്ടിന് പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടിക പ്രകാരം 941 ഗ്രാമ പഞ്ചായത്തുകളിലായി 2,15,63,916 ഉം 87 നഗരസഭകളിലായി 36,51,931ഉം ആറ് കോർപറേഷനുകളിലായി 24,54,689ഉം വോട്ടർമാരുണ്ട്. കരട് വോട്ടർപട്ടിക പ്രകാരം സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വോട്ടർമാരുള്ള ഗ്രാമപഞ്ചായത്ത് കോഴിക്കോട് ജില്ലയിലെ ഒളവണ്ണയും മുനിസിപ്പാലിറ്റി ആലപ്പുഴയും കോർപറേഷൻ തിരുവനന്തപുരവുമാണ്. കുറവ് വോട്ടർമാർ: ഗ്രാമപഞ്ചായത്ത് -ഇടമലക്കുടി (ഇടുക്കി), മുനിസിപ്പാലിറ്റി -കൂത്താട്ടുകുളം (എറണാകുളം), കോർപറേഷൻ -കണ്ണൂർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.