Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകൊയ്​തെടുത്ത നെല്ലുകൾ...

കൊയ്​തെടുത്ത നെല്ലുകൾ പാടത്ത്​; നഷ്ടത്തിൽ കുതിർന്ന്​ കർഷകർ

text_fields
bookmark_border
ആലപ്പുഴ: മഴയെത്തുംമമ്പെ കൊയ്​​തെടുത്ത നെല്ലും പാടത്തായതോടെ നഷ്ടത്തിൽ മുങ്ങി കർഷകർ​. പടതമൂടിയും ചാക്കിട്ടും ഇവ സൂക്ഷിക്കാൻ തുടങ്ങിയിട്ട്​ ദിവസങ്ങളായി. സംഭരണം കൃത്യമായി നടക്കാത്തതിനാൽ കുട്ടനാട്ടിൽ മാത്രം കൊയ്തുകൂട്ടിയ മൂവായിരത്തോളം ക്വിന്റൽ നെല്ലാണ്​​ വെള്ളത്തിലായത്​. സമയത്ത് നെല്ല് എടുക്കാതെ മില്ലുകാർ വിലപേശൽ തുടർന്നതാണ് കനത്ത നഷ്ടത്തിന്​ ഇടയാക്കിയത്​. വെള്ളംകയറി നഷ്ടമാകുമെന്ന സ്ഥിതിയിൽ 10 കിലോവരെ അധികം നൽകി നെല്ല് കൊടുക്കാൻ തയാറായിട്ടും മില്ലുകൾ കൂടുതൽ ലാഭത്തിനായി വൈകിപ്പിച്ചെന്നാണ്​ കർഷകരുടെ പരാതി. എന്നാൽ, ദുരന്തനിവാരണ പ്രവർത്തനത്തിനൊപ്പം നെല്ല്​ സംഭരണവും വേഗത്തിലാക്കുമെന്നാണ്​ കൃഷിമന്ത്രി പി. പ്രസാദിന്‍റെ ഉറപ്പ്. ഇതിനൊപ്പം മടവീഴ്ചയും കുട്ടനാട്ടിലും അപ്പർ കുട്ടനാട്ടിലും​ ദുരിതം തീർക്കുകയാണ്​. നൂറ്​ ടൺ നെല്ലാണ്​ മടവീഴ്ചയിൽ നഷ്ടമായത്​. 90 ദിവസത്തിൽ നടത്തേണ്ട വിളവെടുപ്പ്​ 120 ദിവസമായിട്ടും പൂർത്തീകരിക്കാനായിട്ടില്ല. കൊയ്ത്തുയന്ത്രത്തിന്‍റെ ക്ഷാമമാണ് പ്രധാനപ്രശ്നം. പുഞ്ച കൃഷിയിറക്കിയ 27,000 ഹെക്ടറിൽ 21,000 ഹെക്ടറിൽ വിളവെടുപ്പ്​ പൂർത്തിയായി. തലവടി, പുളിങ്കുന്ന്​, ചമ്പക്കുളം, തകഴി, വീയപുരം, ചെന്നിത്തല, പള്ളിപ്പാട്​, മാന്നാർ കൃഷിഭവനിന്​ കീഴിലുള്ള പാടശേഖരങ്ങളിലാണ്​​ ഇനി നെല്ല്​ സംഭരണം ബാക്കിയുള്ളത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story