Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightടാറിങ് കഴിഞ്ഞ് ഒരാഴ്ച...

ടാറിങ് കഴിഞ്ഞ് ഒരാഴ്ച തികയുംമുമ്പ്​ റോഡ് തകര്‍ന്നു

text_fields
bookmark_border
ടാറിങ് കഴിഞ്ഞ് ഒരാഴ്ച തികയുംമുമ്പ്​ റോഡ് തകര്‍ന്നു
cancel
ചാരുംമൂട്: . പാലമേല്‍ പഞ്ചായത്ത്, മറ്റപ്പള്ളി വാര്‍ഡിലെ ഉടയാന്‍പറമ്പ് ജങ്ഷൻ മുതല്‍ ഷാരോണ്‍ ഫെലോഷിപ് ചര്‍ച്ച് വരെയുള്ള ഭാഗം ഒരാഴ്ച മുമ്പാണ്​ ടാർ ചെയ്തത്​. റോഡി‍ൻെറ പലഭാഗങ്ങളിലും ഇടിഞ്ഞുതാണു. 25 വർഷമായി തകർന്ന റോഡി‍ൻെറ പുനർനിർമാണത്തിനായി പ്രദേശവാസികൾ നടത്തിയ ശ്രമത്തി‍ൻെറ ഫലമായി മുൻ എം.എൽ.എ ആർ. രാജേഷി‍ൻെറ ആസ്തി വികസന ഫണ്ടിൽനിന്നാണ് പ്രവൃത്തികൾക്ക്​ തുക അനുവദിച്ചത്. റോഡ് ടാറിങ്ങി‍ൻെറ തുടക്കത്തില്‍തന്നെ നിർമാണത്തിൽ അപാകതകാട്ടി പ്രദേശവാസികൾ രംഗത്തെത്തിയിരുന്നു. ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് അസി.എക്സിക്യൂട്ടിവ് എന്‍ജിനീയറും അസി. എന്‍ജിനീയറും സ്ഥലം സന്ദർശിക്കുകയും നിർമാണ പ്രവർത്തനങ്ങളിൽ ക്രമക്കേടുണ്ടെന്ന്​ കണ്ടെത്തുകയും ചെയ്തിരുന്നു. കൃത്യമായ മേല്‍നോട്ടം നടത്താതെ കരാറുകാരന് അഴിമതി നടത്താന്‍ അനുകൂലമായ നിലപാടാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ സ്വീകരിച്ചതെന്ന്​ സമീപവാസിയായ ഹരികുമാർ കഴിഞ്ഞദിവസം ജില്ല വിജിലൻസിന്​ കൊടുത്ത പരാതിയിൽ പറയുന്നു. വളരെ കുറഞ്ഞ അളവില്‍ മെറ്റില്‍, എംസാൻഡ്​, ടാര്‍ തുടങ്ങിയവ ഉപയോഗിച്ച് റീടാറിങ് നടത്തിയതാണ് പെട്ടന്ന് തകരാൻ കാരണമെന്നാണ് ആക്ഷേപം. പടം : ടാറിങ് കഴിഞ്ഞ റോഡി‍ൻെറ വശം തകർന്നനിലയിൽ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story