Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightക്ഷേത്ര താഴികക്കുടം...

ക്ഷേത്ര താഴികക്കുടം മോഷണം: പ്രതികളുടെ പരാതിയിൽ അന്വേഷണത്തിന്​ ക്രൈംബ്രാഞ്ച്​

text_fields
bookmark_border
ചെങ്ങന്നൂർ: മുതവഴി ശ്രീകുമാരമംഗലം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ താഴികക്കുടം മോഷണക്കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. കേസിലെ പ്രതികളായ ശരത്കുമാർ, ഗീതാനന്ദൻ, പി.ടി. ലിജു, സജീഷ്‌കുമാർ എന്നിവർ മുഖ്യമന്ത്രിക്കു നൽകിയ പരാതിയിലാണ്​ നടപടി. കള്ളക്കേസിൽ കുടുക്കുകയായിരുന്നുവെന്നാണ്​ ഇവരുടെ പരാതി. ക്ഷേത്ര ഭാരവാഹിത്വത്തിലുണ്ടായിരുന്ന ബി.ജെ.പി ജില്ല നേതാവറിയാതെ മോഷണം നടക്കില്ലെന്നും പരാതിയിലുണ്ട്. കൈംബ്രാഞ്ച് സംഘം ശരത്കുമാറിന്റെ മൊഴിയെടുത്തു. അന്വേഷണം പൂർത്തിയാക്കി ഉടൻ റിപ്പോർട്ട് നൽകുമെന്ന് ക്രൈംബ്രാഞ്ച്‌ ഡിവൈ.എസ്.പി കെ.വി. ബെന്നി പറഞ്ഞു. അപൂർവലോഹമായ ഇറിഡിയമുണ്ടെന്ന്​ കരുതുന്ന താഴികക്കുടം മോഷ്ടിച്ചത് 2011 ഒക്ടോബർ 20ന്​ പുലർച്ചയാണ് പുറത്തറിഞ്ഞത്. താഴികക്കുടത്തിന്റെ മകുടമാണ്​ അപഹരിച്ചത്. മൂന്നാംദിവസം സമീപത്തെ വീടിനടുത്തുനിന്ന് ഉപേക്ഷിച്ചനിലയിൽ ഇത്​ കണ്ടെത്തി. ക്ഷേത്രഭരണസമിതി അത്​ പുനഃപ്രതിഷ്ഠിക്കുകയും ചെയ്തു. ഇറിഡിയത്തിന്റെ മൂല്യം അളക്കുകയായിരുന്നു കവർച്ചയുടെ ലക്ഷ്യമെന്നു പറയുന്നു. ഏകദേശം 4000 കോടി കിട്ടുമെന്നാണു പ്രചാരണമുണ്ടായത്. പ്രത്യേക ഉപകരണത്തിന്റെ സഹായത്തോടെ മൂല്യം കണക്കാക്കി തിരികെവെക്കുകയായിരുന്നു ലക്ഷ്യമത്രേ. 2016 സെപ്റ്റംബർ 29ന്​ വീണ്ടും മോഷണശ്രമം നടന്നു. താഴികക്കുടം ഇളക്കി താഴെയിട്ടെങ്കിലും കൊണ്ടുപോകാൻ കഴിഞ്ഞില്ല. സുരക്ഷ കണക്കിലെടുത്ത്​ പുതിയ താഴികക്കുടമാണ്​ പിന്നീട്​ പ്രതിഷ്ഠിച്ചത്. കുറ്റപത്രപ്രകാരം താഴികക്കുടത്തിൽ ഇറിഡിയമുണ്ടെന്ന്​ 2018ൽ വാർത്ത പരന്നതോടെ അവകാശികളായി പലരുമെത്തിയിരുന്നു. താഴികക്കുടം മോഷ്ടിക്കപ്പെടാതിരിക്കാൻ ആദ്യഘട്ടത്തിൽ ക്ഷേത്രത്തിൽ 10 അംഗ സംഘത്തിന്റെ കാവലുണ്ടായിരുന്നു. എന്നാൽ, മോഷണം നടക്കുന്നതിന് ഒരാഴ്ച മുമ്പ്​ ഇവരെയെല്ലാം മാറ്റി. സത്യസന്ധമായി മൊഴികൊടുത്തെങ്കിലും കമ്മിറ്റിക്കാർക്കെതിരെ ചെങ്ങന്നൂർ കോടതിയിൽ സിവിൽ കേസ് ഫയൽചെയ്ത വൈരാഗ്യത്തിൽ​ തന്നെ പ്രതിയാക്കുകയായിരുന്നെന്നും അഞ്ചാംപ്രതി ശരത്കുമാറി‍ൻെറ പരാതിയിൽ പറയുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story