Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 May 2022 12:06 AM GMT Updated On
date_range 24 May 2022 12:06 AM GMTഅഞ്ചു വയസ്സുകാരന്റെ വിരലിൽ കുടുങ്ങിയ മോതിരം അഗ്നിരക്ഷാസേന മുറിച്ചെടുത്തു
text_fieldsbookmark_border
മാവേലിക്കര: അഞ്ചു വയസ്സുകാരന്റെ വിരലിൽ കുടുങ്ങിയ സ്വർണമോതിരം അഗ്നിരക്ഷാസേന ഉദ്യോഗസ്ഥരുടെ സമയോചിത ഇടപെടലിൽ സുരക്ഷിതമായി മുറിച്ചെടുത്തു. പ്രാദേശിക വാർത്ത ചാനലായ കായംകുളം സി.ഡി നെറ്റ് കാമറാമാനായ മാവേലിക്കര കൊറ്റാർകാവ് ഗീവർഗീസ് സദനത്തിൽ ഷെജരാജിന്റെയും ദർശനയുടെയും മകനായ ഭരത് ഭൂഷണിന്റെ വിരലിലാണ് മോതിരം കുടുങ്ങിയത്. തിങ്കളാഴ്ച ഉച്ചയോടെ വിരലിൽനിന്ന് മോതിരം ഊരാൻ മാതാപിതാക്കൾ ശ്രമിച്ചെങ്കിലും സാധിച്ചില്ല. മോതിരം വിരലിൽ കൂടുതൽ മുറുകിയതിനാൽ ഊരാൻ കഴിയാത്തതിൽ വിഷമസ്ഥിതിയിലായ രക്ഷിതാക്കൾ ഉടൻ മാവേലിക്കര അഗ്നിരക്ഷാസേനയുടെ ഓഫിസിൽ വിവരം പറയുകയായിരുന്നു. ഇവർ മോതിരം ചെറിയ കട്ടർ ഉപയോഗിച്ച് മുറിച്ചുമാറ്റി. വേദനകൊണ്ട് വിഷമിച്ച കുഞ്ഞിനെ കുസൃതിച്ചോദ്യങ്ങൾ ചോദിച്ചും തമാശകൾ പറഞ്ഞുമാണ് ഉദ്യോഗസ്ഥർ വിരലിൽനിന്ന് മോതിരം മുറിച്ചെടുത്തത്. സമയോചിതമായി വിരലിൽനിന്ന് മോതിരം ഊരിമാറ്റിയ ഉദ്യോഗസ്ഥരോട് നന്ദി പറഞ്ഞാണ് ഭരത് ഭൂഷണും മാതാപിതാക്കളും മടങ്ങിയത്. ഫോട്ടോ: അഞ്ചു വയസ്സുകാരന്റെ വിരലിൽ കുടുങ്ങിയ സ്വർണ മോതിരം അഗ്നിരക്ഷാസേന മുറിച്ചെടുക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story