Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightനേത്രചികിത്സാ ക്യാമ്പ്

നേത്രചികിത്സാ ക്യാമ്പ്

text_fields
bookmark_border
അമ്പലപ്പുഴ: പത്മശ്രീ മമ്മൂട്ടിയുടെ കെയർ ആന്‍ഡ്​ ഷെയർ ഇന്‍റർനാഷനൽ ഫൗണ്ടേഷനും അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയും സംയുക്തമായി നടത്തുന്ന കാഴ്ച - 3 പദ്ധതിയുടെ ഭാഗമായി 'തിമിരമുക്ത അമ്പലപ്പുഴ' എന്ന പരിശ്രമത്തിന്‍റെ ആദ്യപടിയായ നേത്രപരിശോധന ക്യാമ്പ് ഈമാസം 26ന്​ രാവിലെ ഒമ്പതുമുതൽ 12 വരെ നീർക്കുന്നം തീരദേശ എൽ.പി സ്കൂളിൽ നടക്കും. നീർക്കുന്നം ഹരിതം റെസിഡന്‍റ്​സ് അസോസിയേഷന്‍റെ ആഭിമുഖ്യത്തിൽ നടക്കുന്ന ക്യാമ്പ് അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ എസ്.ഹാരിസ് ഉദ്​ഘാടനം ചെയ്യും. പ്രായഭേദമന്യേ സൗജന്യ നേത്ര പരിശോധനകള്‍, സൗജന്യ തിമിര ശസ്ത്രക്രിയ എന്നിവ ലക്ഷ്യമിടുന്ന പദ്ധതിയാണിതെന്ന് ഹരിതം ഭാരവാഹികളായ ജനറൽ സെക്രട്ടറി സാദിഖ് ഉലഹൻ, സെക്രട്ടറിമാരായ ശശി, നാസർ മോറീസ് എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. രജിസ്റ്റർ ചെയ്യുന്നതിന് 9446702783, 9446483593, 8891282834 നമ്പറുകളിൽ ബന്ധപ്പെടുക.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story