Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 May 2022 12:04 AM GMT Updated On
date_range 25 May 2022 12:04 AM GMTഉദാരമനസ്കരുടെ കാരുണ്യം കാത്ത് പ്രസാദ്
text_fieldsbookmark_border
ചാരുംമൂട്: ഫാബ്രിക്കേഷൻ വർക്ക്ഷോപ് നടത്തിയിരുന്ന നൂറനാട് നെടുകുളഞ്ഞിമുറി കടയ്ക്കലയ്യത്ത് ലക്ഷംവീട് കോളനിയിൽ പ്രസാദ് (52) ചികിത്സക്കായി ഉദാരമതികളുടെ കാരുണ്യം തേടുന്നു. ഒന്നരവർഷം മുമ്പ് വലതുകാലിനു വേദനയും നീരും വന്നതിനെത്തുടർന്നു പല ആശുപത്രികളിലും കയറിയിറങ്ങി ചികിത്സ നടത്തിയെങ്കിലും അസുഖം മാറിയില്ല. ഈ കാലയളവിൽ സമ്പാദ്യം മുഴുവനും ചികിത്സക്ക് ചെലവാക്കി. ഉണ്ടായിരുന്ന കിടപ്പാടം വിറ്റ് ഇപ്പോൾ വാടകവീട്ടിൽ കഴിയുന്നു. സുഹൃത്തുക്കളും നാട്ടുകാരും നിർബന്ധിച്ചതിനെ തുടർന്ന് ചികിത്സക്കായി എറണാകുളത്തെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പോയി. ഇവിടെ ആറുലക്ഷം രൂപ ചെലവുവരുന്ന ചികിത്സ നടത്തിയാൽ രോഗത്തിൽനിന്ന് മുക്തനാകും. രണ്ടു പെൺമക്കളുള്ള ഈ കുടുംബത്തിന്റെ അവസ്ഥ വളരെ ദയനീയമാണ്. പെൺകുട്ടികളുടെ വിദ്യാഭ്യാസം, വീട്ടുവാടക, ചികിത്സ ചെലവ്, ഭക്ഷണം എല്ലാം താളം തെറ്റിയ അവസ്ഥയിലാണ്. പ്രസാദിന്റെ ചികിത്സക്കായി നാട്ടുകാർ സഹായ സമിതിയുണ്ടാക്കി. കനറാ ബാങ്ക് നൂറനാട് ശാഖയിൽ അക്കൗണ്ട് തുറന്നു. നമ്പർ:3015101003676, IFSCODE: CNRB 0003015. ഫോൺ: 9846315574. ഫോട്ടോ: പ്രസാദ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story