Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 May 2022 12:00 AM GMT Updated On
date_range 26 May 2022 12:00 AM GMTഇരുചക്രവാഹനങ്ങളും ലാപ്ടോപ്പും വിതരണം ചെയ്തു
text_fieldsbookmark_border
അരൂർ: പഞ്ചായത്തിലെ മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് ലാപ്ടോപ്പുകളും മത്സ്യത്തൊഴിലാളികൾക്ക് ഇരുചക്രവാഹനങ്ങളും വിതരണം ചെയ്തു. കഴിഞ്ഞ സാമ്പത്തിക വർഷം മത്സ്യഭവനിൽനിന്ന് ലഭ്യമാക്കേണ്ടതായ ഇരുചക്രവാഹനങ്ങൾ അനുവദിക്കാൻ വൈകിയതിൽ പഞ്ചായത്ത് പ്രതിപക്ഷ യു.ഡി.എഫ് അംഗങ്ങൾ പ്രതിഷേധിച്ചിരുന്നു. പഞ്ചായത്ത് ഭരണസമിതി ഫണ്ട് വകമാറ്റി ചെലവാക്കിയെന്ന ആരോപണവുമുണ്ടായിരുന്നു. ഏറെ വിവാദമുണ്ടാക്കിയ ആനുകൂല്യങ്ങളാണ് വിതരണം ചെയ്തത്. കഴിഞ്ഞ സാമ്പത്തിക വർഷം മത്സ്യത്തൊഴിലാളികൾക്ക് അനുവദിക്കപ്പെട്ട 13 ഇരുചക്രവാഹനങ്ങളിൽ രണ്ടെണ്ണം ഗുണഭോക്താക്കൾക്ക് കൈമാറിയാണ് ഉദ്ഘാടനം നടത്തിയത്. ബാക്കിയുള്ളവ അടുത്ത ദിവസങ്ങളിലായി വിതരണം ചെയ്യും. ഇരുചക്രവാഹനങ്ങൾ കൂടാതെ മത്സ്യത്തൊഴിലാളികളുടെ കുട്ടികൾക്ക് എട്ട് ലാപ്ടോപ്പും വിതരണം ചെയ്തു. പ്രസിഡൻറ് രാഖി ആന്റണി വിതരണോദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് അംഗം ഒ.കെ. മോഹനൻ, വൈസ് പ്രസിഡൻറ് എം.പി. ബിജു എന്നിവർ സംസാരിച്ചു. വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ സീനത്ത് ഷിഹാബുദ്ദീൻ അധ്യക്ഷത വഹിച്ചു. ചിത്രം മത്സ്യത്തൊഴിലാളികൾക്കുള്ള ഇരുചക്രവാഹനം പ്രസിഡൻറ് രാഖി ആൻറണി നൽകുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story