Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Jun 2022 12:01 AM GMT Updated On
date_range 4 Jun 2022 12:01 AM GMTഎ.സി റോഡിൽ ഇന്ന് ഗതാഗതനിരോധനം
text_fieldsbookmark_border
ആലപ്പുഴ: മാമ്പുഴക്കരി കോസ് വേയുടെ ഗർഡർ സ്ഥാപിക്കുന്ന പ്രവൃത്തി നടക്കുന്നതിനാൽ ശനിയാഴ്ച രാവിലെ 10 മുതൽ വൈകീട്ട് ആറുവരെ എ.സി റോഡിൽ ഗതാഗത നിരോധനം. ഇതിലൂടെ പോകേണ്ട എമർജൻസി ഉൾപ്പെടെ എല്ലാവാഹനങ്ങളും പെരുന്ന-തിരുവല്ല-എടത്വ-വേഴപ്ര വഴിയും കിടങ്ങറ, വെളിയനാട്, കണ്ണാടി, വികാസ് മാർഗ് റോഡിലൂടെ മങ്കൊമ്പ് ബ്ലോക്ക് ജങ്ഷൻ വഴിയും ആലപ്പുഴക്കും ചങ്ങനാശ്ശേരിയിലേക്കുള്ള വാഹനങ്ങൾ മങ്കൊമ്പ് ബ്ലോക്ക് ജങ്ഷൻ കണ്ണാടി വികാസ് മാർഗ് റോഡിലൂടെ-വെളിയനാട് -കിടങ്ങറ വഴിയും വേഴപ്ര-എടത്വ-തിരുവല്ല-പെരുന്ന വഴിയും പോകണം. പരിപാടികൾ ഇന്ന് ആലപ്പുഴ ചക്കരക്കടവ് സെന്‍റ് ജോർജ് പള്ളി: കാത്തലിക് കരിസ്മാറ്റിക് സേവനസമിതിയുടെ കരിസ്മാറ്റിക് ദിനാചരണം-വൈകു. 4.00 പുന്നപ്ര സെന്‍റ് ജോൺ മരിയ വിയാനി: വേളാങ്കണ്ണി മാതാവിന്‍റെ തിരുനാൾ, ദിവ്യബലി-വൈകു. 3.30 മണ്ണഞ്ചേരി ബി.എസ്.എൻ.എൽ ഓഫിസ്: സൗജന്യ സിംമേള-രാവിലെ 10.00 മത്സ്യഫെഡ്: പി.എസ്.സി നിയമനം നടത്തണം-യു.ടി.യു.സി ആലപ്പുഴ: മത്സ്യഫെഡിൽ പി.എസ്.സി വഴി നിയമനം നടത്തണമെന്ന് അഖില കേരള മത്സ്യത്തൊഴിലാളി ഫെഡറേഷൻ (യു.ടി.യു.സി) സംസ്ഥാന പ്രസിഡന്‍റ് അനിൽ ബി.കളത്തിൽ. അതുവരെ എംപ്ലോയ്‌മെന്‍റ് എക്സ്ചേഞ്ച് വഴി നിയമനം നടത്തണം. കഴിഞ്ഞ ആറുവർഷം കൊണ്ട് 342 താൽക്കാലിക നിയമനം നടത്തിയപ്പോൾ സംവരണ മാനദണ്ഡങ്ങൾ സർക്കാർ പാലിച്ചില്ല. ഒഴിവുണ്ടാകുമ്പോൾ 40 ശതമാനം മത്സ്യബന്ധനം ഉപജീവനമായി സ്വീകരിച്ച കുടുംബങ്ങളിലുള്ളവരെ നിയമിക്കാവൂവെന്ന മുൻതീരുമാനം അവഗണിച്ചു. ഈമാസം 30ന് കൊല്ലത്ത് സമര പ്രഖ്യാപന കൺവെൻഷൻ ചേരുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story