Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightസി.പി.എമ്മും കോൺഗ്രസും...

സി.പി.എമ്മും കോൺഗ്രസും ഒന്നിച്ചു; പാണ്ടനാട് പഞ്ചായത്തിൽ വൈസ്​ പ്രസിഡന്‍റ്​ അവിശ്വാസത്തിലൂടെ പുറത്ത്​

text_fields
bookmark_border
ചെങ്ങന്നൂർ: സി.പി.എമ്മും കോൺഗ്രസും ഒന്നിച്ചതോടെ പാണ്ടനാട്​ ഗ്രാമപഞ്ചായത്ത്​ വൈസ്​ പ്രസിഡന്‍റ്​ അവിശ്വാസത്തിലൂടെ പുറത്ത്​. പ്രതിപക്ഷമായ എൽ.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ യു.ഡി.എഫിന്റെ രണ്ട് അംഗങ്ങളും അനുകൂലിച്ച് വോട്ടുചെയ്തതോടെയാണ്​ ബി.ജെ.പിയുടെ പി.സി. സുരേന്ദ്രൻ നായർ പുറത്തായത്​. 13 അംഗ ഭരണസമിതിയിൽ ഏഴുപേർ അവിശ്വാസത്തെ അനുകൂലിച്ചപ്പോൾ ബി.ജെ.പിയുടെ ആറ്​ അംഗങ്ങളും വിട്ടുനിന്നു. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിനു ശേഷം നടന്ന ഭരണസമിതി തെരഞ്ഞെടുപ്പിൽ പ്രതിപക്ഷമായ ഇടതു-വലതു മുന്നണികൾ വേറിട്ടു മത്സരിച്ചതിലൂടെയാണ് ആറ് അംഗങ്ങളുടെ പിൻബലമുള്ള ബി.ജെ.പിയുടെ ആശ വി. നായർ പ്രസിഡന്റും പി.സി. സുരേന്ദ്രൻ നായർ വൈസ് പ്രസിഡന്റുമായത്. ശനിയാഴ്ച ചെങ്ങന്നൂർ ബി.ഡി.ഒ വരണാധികാരിയായി നടന്ന യോഗത്തിലാണ്​ വൈസ്​ പ്രസിഡന്‍റ്​​ പുറത്തായത്​. ഗ്രാമസഭകളിൽ പങ്കെടുത്ത് സർക്കാർ പദ്ധതികൾ ഒന്നുംതന്നെ പഞ്ചായത്തിന് അനുവദിക്കുന്നില്ലെന്നു ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും മന്ത്രി സജി ചെറിയാന്റെയും കൊടിക്കുന്നിൽ സുരേഷ് എം.പിയുടെയും ഓഫിസുകളിലേക്കു മാർച്ച് നടത്തണമെന്നും പറയുന്ന വൈസ് പ്രസിഡന്റ് ആർ.എസ്.എസ്- സംഘ്​പരിവാർ അജൻഡയാണ് നടപ്പാക്കാൻ പരിശ്രമിക്കുന്നതെന്ന് ഇടതു പാർലമെന്ററി പാർട്ടി നേതാവ്​ ഗോപൻ കെ. ഉണ്ണിത്താൻ ആരോപിച്ചു. സി.പി.എം തീരുമാനത്തിന്റെയടിസ്ഥാനത്തിലാണ് അവിശ്വാസം കൊണ്ടുവന്നതെന്ന് ഗോപൻ കെ. ഉണ്ണിത്താൻ 'മാധ്യമ'ത്തോടു പറഞ്ഞു. ബി.​ജെ.പി ജില്ല പ്രസിഡന്‍റിന്‍റെ തട്ടകമാണ്​ പാണ്ടനാട്​ പഞ്ചായത്ത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story