Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightവൃക്ഷത്തൈ...

വൃക്ഷത്തൈ നടീലിനെച്ചൊല്ലി തർക്കം; ഇടത് വിദ്യാർഥി-യുവജന സംഘടനകളുടെ സംഘർഷത്തിൽ ഏഴുപേർക്ക്​ പരിക്ക്​

text_fields
bookmark_border
വൃക്ഷത്തൈ നടീലിനെച്ചൊല്ലി തർക്കം; ഇടത് വിദ്യാർഥി-യുവജന സംഘടനകളുടെ സംഘർഷത്തിൽ ഏഴുപേർക്ക്​ പരിക്ക്​
cancel
അരൂർ: പരിസ്ഥിതി ദിനത്തിൽ വൃക്ഷത്തൈ നടുന്നതിനെ ചൊല്ലിയുള്ള തർക്കം സംഘർഷത്തിൽ കലാശിച്ചു. ഇടതു വിദ്യാർഥി- യുവജന സംഘടനകൾ തമ്മിലുള്ള സംഘർഷത്തിൽ ഏഴുപേർക്ക്​ പരിക്കേറ്റു​. സംഘട്ടനത്തിൽ എ.ഐ.വൈ.എഫ്, എ.ഐ.എസ്.എഫ് നേതാക്കളായ രണ്ടുപേർക്കും എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ നേതാക്കളായ അഞ്ചുപേർക്കുമാണ്​ പരിക്കേറ്റത്​. എ.ഐ.എസ്.എഫ് നേതാവ്​ അൽത്താഫ്, എ.ഐ.വൈ.എഫ് നേതാവ്​ അനീഷ് എന്നിവരെ തുറവൂർ ഗവ. ആശുപത്രിയിലും എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ നേതാക്കളായ വിപിൻ, ജയചന്ദ്രൻ അപ്പു എന്ന ആദർശ്, അമൽബിജു, യദുകൃഷ്ണൻ എന്നിവരെ തൈക്കാട്ടുശ്ശേരി ഗവ. ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഞായറാഴ്ച രാവിലെ ഒമ്പതിന്​ ചന്തിരൂർ ഗവ. ഹൈസ്കൂളിന് മുന്നിലായിരുന്നു സംഭവം. പരിസ്ഥിതിദിനത്തിൽ ചന്തിരൂർ സ്കൂളിന് പുറത്ത് ദേശീയപാതക്കരികിൽ വൃക്ഷത്തൈയും ചെടികളും മറ്റും നട്ട് ഉദ്യാനം ഒരുക്കാൻ എ.ഐ.എസ്.എഫ് തീരുമാനിച്ചിരുന്നു. എന്നാൽ, മുന്നറിയിപ്പില്ലാതെ ദലീമ ജോജോ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്ന പരിപാടിയുണ്ടെന്ന് പറഞ്ഞ്​ ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ പ്രവർത്തകർ വാക്​തർക്കത്തിന് വന്നതാണ്​ സംഘർഷത്തിനിടയാക്കിയ​തെന്ന്​ എ.ഐ.വൈ.എഫ് പ്രവർത്തകർ പറഞ്ഞു. എം.എൽ.എയുടെ പരിപാടി ഇല്ലായിരുന്നെന്നും തങ്ങളുടെ പരിപാടി പൊളിക്കാൻ വേണ്ടിയാണ് ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ നേതാക്കൾ എത്തിയതെന്നും എ.ഐ.വൈ.എഫ് നേതാക്കൾ പറഞ്ഞു. സ്കൂൾ തുറക്കുന്ന ദിവസം കുട്ടികളെ വരവേൽക്കാൻ സ്കൂളിന്‍റെ മുന്നിൽ സ്വാഗത ബാനറുകൾ സ്ഥാപിച്ചതിനെച്ചൊല്ലി എ.ഐ.എസ്.എഫ്- എസ്.എഫ്.ഐ സംഘർഷം നിലനിന്നിരുന്നു. അതിന്‍റെ ബാക്കിയാണ് ഞായറാഴ്ചത്തെ സംഘട്ടനമെന്ന് പൊലീസ്​ പറഞ്ഞു. വിവരമറിഞ്ഞെത്തിയ സി.പി.എം-സി.പി.ഐ നേതാക്കൾ തമ്മിലും സംഘർഷമുണ്ടായി. പൊലീസ്​ ഇടപെട്ടാണ്​ പ്രശ്നം പരിഹരിച്ചത്​. എന്നാൽ, സംഭവത്തിന്​ പിന്നാലെ ദലീമ​ ജോജോ എം.എൽ.എ വൃക്ഷത്തൈ നട്ട്​ പരിപാടി ഉദ്​ഘാടനം നടത്തി. ചിത്രം: ഇടത് വിദ്യാർഥി സംഘടനകൾ ഏറ്റുമുട്ടിയതറിഞ്ഞ്​ എത്തിയ സി.പി.ഐ-സി.പി.എം പ്രവർത്തകർ തമ്മിലുള്ള സംഘർഷം പൊലീസ്​ തടയുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story