Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Jun 2022 11:59 PM GMT Updated On
date_range 5 Jun 2022 11:59 PM GMTപൊലീസ് നടപടിയിൽ പ്രതിഷേധം
text_fieldsbookmark_border
ഹരിപ്പാട്: ചമ്പക്കണ്ടം പട്ടികജാതി കോളനിയിൽ കഴിഞ്ഞ രാത്രിയിലുണ്ടായ പൊലീസ് അതിക്രമത്തിൽ ഭാരതീയ ദലിത് കോൺഗ്രസ് ആലപ്പുഴ ജില്ല കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു. അർധരാത്രിയിൽ വനിത പൊലീസുകാരില്ലാതെ സ്ത്രീകൾ ഉൾപ്പെടെയുള്ളവരെ കൈകാര്യം ചെയ്തത് തീർത്തും അപലപനീയമാണെന്നും കുറ്റക്കാർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. ജില്ല പ്രസിഡന്റ് ബിദു രാഘവൻ, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ രവിപുരത്ത് രവീന്ദ്രൻ, വി.ശശി, ഭരണിക്കാവ് കൃഷ്ണൻ, ജന.സെക്രട്ടറിമാരായ കറ്റാനം മനോഹരൻ, ബൈജു.സി. മാവേലിക്കര, കെ.സി.ആർ.തമ്പി, ബ്ലോക്ക് പ്രസിഡന്റ് സി.പ്രസന്ന, ജില്ല ജന.സെക്രട്ടറിമാരായ എം.ദിവാകരൻ, വാസുദേവൻ, ഐശ്വര്യ തങ്കപ്പൻ, സദാനന്ദൻ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story