Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Jun 2022 12:00 AM GMT Updated On
date_range 6 Jun 2022 12:00 AM GMTപരിസ്ഥിതി ദിനാചരണം
text_fieldsbookmark_border
ചെങ്ങന്നൂർ: കെ-റെയിൽ, സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി മുളക്കുഴ മാർത്തോമ ചർച്ചിന് സമീപം സംഘടിപ്പിച്ച പരിസ്ഥിതി ദിനാചരണ സമ്മേളനം മദ്യവിരുദ്ധ ജനകീയ മുന്നണി സംസ്ഥാന ജോയൻറ് കൺവീനർ റവ.ഡോ.ടി.ടി. സക്കറിയ ഉദ്ഘാടനം ചെയ്തു. പിരളശ്ശേരി യൂനിറ്റ് പ്രസിഡന്റ് ഫിലിപ്പ് വർഗീസ് അധ്യക്ഷത വഹിച്ചു. സമരസമിതി ജില്ല രക്ഷാധികാരി ആർ.പാർഥസാരഥി വർമ മുഖ്യപ്രസംഗം നടത്തി. ജില്ല കൺവീനർ മധു ചെങ്ങന്നൂർ, സിന്ധു ജയിംസ്,ഷീജ റെജി, ശ്രീദേവി സജീവ് എന്നിവർ സംസാരിച്ചു. തുടർന്ന് പൊലീസ് അതിക്രമം നേരിട്ട ആദ്യ വനിത ശ്രീദേവി സജീവിന്റെ പുരയിടത്തിൽ മഞ്ഞക്കുറ്റി ഇട്ട സ്ഥലത്ത് റവ.ഡോ.ടി.ടി.സക്കറിയ സമരമരം നട്ട് ചെങ്ങന്നൂർ താലൂക്കിലെ പരിസ്ഥിതി വാരാചരണത്തിന് സമാപനം കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story