Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightസ്കൂളില്‍ കയറി അക്രമം;...

സ്കൂളില്‍ കയറി അക്രമം; പ്രായപൂർത്തിയാകാത്ത ആൺകുട്ടിയടക്കം മൂന്നുപേർ അറസ്റ്റിൽ

text_fields
bookmark_border
സ്കൂളില്‍ കയറി അക്രമം; പ്രായപൂർത്തിയാകാത്ത ആൺകുട്ടിയടക്കം മൂന്നുപേർ അറസ്റ്റിൽ
cancel
അമ്പലപ്പുഴ: അമ്പലപ്പുഴ ഗവ. മോഡല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ കയറി അക്രമം നടത്തിയ കേസിൽ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടി അടക്കം മൂന്നുപേർ അറസ്റ്റിൽ. അമ്പലപ്പുഴ തെക്ക് 14ാം വാര്‍ഡ് കോമന കമ്പിയില്‍വീട്ടില്‍ അരവിന്ദ് (20), പുറക്കാട് 18 ാം വാര്‍ഡില്‍ കരൂര്‍ പുതുവല്‍ വിഷ്ണു (20), പ്രായപൂര്‍ത്തി ആകാത്ത ആണ്‍കുട്ടി ഉള്‍പ്പെടെ മൂന്നു പേരാണ് അറസ്റ്റിലായത്. നാലാം വാര്‍ഡ് കളത്തില്‍വീട് ആദര്‍ശ്(20) ഒളിവിലാണ്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. അമ്പലപ്പുഴ പടിഞ്ഞാറെ നടയിലുള്ള ഒരു കടയില്‍നിന്നും അരവിന്ദ് വാങ്ങിയ വസ്ത്രം മാറിയെടുക്കാനാണ് ഇവര്‍ അമ്പലപ്പുഴയിലെത്തിയത്. ബാറില്‍ കയറി മദ്യപിച്ചതിനുശേഷം സ്കൂളിന് സമീപം എത്തിയ ഇവര്‍ മതില്‍ചാടി സ്കൂളില്‍ കയറി അക്രമം നടത്തുകയായിരുന്നു. ജനല്‍ചില്ലുകള്‍ തകര്‍ന്ന് വിഷ്ണുവി‍ൻെറ കൈക്ക് മുറിവേറ്റിരുന്നെങ്കിലും പൊലീസ്​ കേസ് ഭയന്ന് ചികിത്സ തേടിയിരുന്നില്ല. പ്രദേശത്തെ സി.സി കാമറ ദൃശ്യങ്ങള്‍ പരിശോധിച്ച് യുവാക്കളിലേക്ക് അന്വേഷണം എത്തിയെങ്കിലും കുറ്റം നിഷേധിച്ചു. ഇവരില്‍ ഒരാള്‍ ഉപയോഗിച്ചിരുന്ന കാന്‍വാസ് ഷൂ കാമറയില്‍ പതിഞ്ഞിരുന്നു. തുടര്‍ന്നുള്ള ചോദ്യം ചെയ്യലിലാണ് യുവാക്കള്‍ കുറ്റം സമ്മതിച്ചത്. അമ്പലപ്പുഴ ഡിവൈ.എസ്.പി, എസ്.ടി സുരേഷ്​കുമാർ, സി.ഐ എസ്. ദ്വിജേഷ്​ എന്നിവരടങ്ങിയ പ്രത്യേകസംഘമാണ് പ്രതികളെ പിടികൂടിയത്. ചിത്രം: അമ്പലപ്പുഴ ഗവ. മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ അക്രമത്തില്‍ പിടിയിലായ അരവിന്ദ്​, വിഷ്ണു എന്നിവര്‍
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story