Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഹരിപ്പാട്​...

ഹരിപ്പാട്​ ചാമ്പക്കണ്ടം സംഘർഷം: കോളനിവാസികളിൽനിന്ന്​​ പൊലീസ്​ മൊഴിയെടുത്തു

text_fields
bookmark_border
ഹരിപ്പാട്: ചേപ്പാട് ചാമ്പക്കണ്ടം പടികജാതി കോളനിയിൽ പൊലീസും നാട്ടുകാരും തമ്മിലുള്ള സംഘർഷം വിവാദമായതോടെ പൊലീസ്​ മൊഴിയെടുത്തു. സംഘർഷത്തിനിടെ ജാതീയമായി അധിക്ഷേപിച്ചെന്ന മാധ്യമവാർത്തയുടെ അടിസ്ഥാനത്തിൽ പട്ടികജാതി കമീഷൻ ബി.എസ്​. മാവോജി സ്വമേധയ കേസെടുത്തിരുന്നു. ഇതുസംബന്ധിച്ച്​ റിപ്പോർട്ട്​ നൽകാൻ ജില്ല പൊലീസ്​ മേധാവിയോട്​ ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച്​ അഡീഷനൽ എസ്.പി ആർ.ഡി. അജിത്തി‍ൻെറ നേതൃത്വത്തിലെ സംഘം കോളനിയിലെത്തി മൊഴിയെടുക്കുകയായിരുന്നു. മണിക്കൂറുകൾ നീണ്ട മൊഴിയെടുക്കലിൽ പൊലീസി‍ൻെറ ഭാഗത്തുനിന്ന്​ വീഴ്ചയുണ്ടായിട്ടുണ്ടോയെന്നാണ്​ പ്രധാനമായും പരിശോധിക്കുന്നത്​. സംഭവത്തിൽ പരിക്കേറ്റ് ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ കഴിയുന്ന കോളനി നിവാസികളായ ശ്രീരാഗത്തിൽ രാഗിണി, മകൻ അനുരാജ്, ബന്ധു ശരത് ഭവനത്തിൽ ശ്രുതി എന്നിവരെ നേരിൽ കണ്ട് വിവരങ്ങൾ ശേഖരിച്ചു. കൂടാതെ സംഭവത്തിന് ദൃക്സാക്ഷികളായവരുടെ വിവരങ്ങളും തേടിയിട്ടുണ്ട്​. ചേപ്പാട് പഞ്ചായത്ത് ഒമ്പതാം വാർഡിൽ കണ്ണമ്പള്ളി ക്ഷേത്രത്തിന് കിഴക്കുവശത്തുള്ള ചാമ്പക്കണ്ടം പട്ടികജാതി കോളനിയിൽ ശനിയാഴ്ച അർധരാത്രിയാണ് പൊലീസും നാട്ടുകാരും തമ്മിൽ സംഘർഷമുണ്ടായത്. സംഭവത്തിൽ മൂന്നുപേരെ അറസ്റ്റ്​ ചെയ്തു. മൂന്നുപേർക്ക് പരിക്കേറ്റു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story