Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jun 2022 12:01 AM GMT Updated On
date_range 9 Jun 2022 12:01 AM GMTകെ-റെയിൽ പദ്ധതി ഉപേക്ഷിക്കണം -കൊടിക്കുന്നിൽ സുരേഷ്
text_fieldsbookmark_border
ചെങ്ങന്നൂർ: തൃക്കാക്കരയിലെ വിജയം മാനിച്ച് സംസ്ഥാന സർക്കാർ കെ-റെയിൽ പദ്ധതി ഉപേക്ഷിക്കണമെന്ന് കെ.പി.സി.സി വർക്കിങ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എം.പി. ജനങ്ങളുടെ പ്രതിഷേധം ജനവിധിയിലൂടെ തിരിച്ചറിഞ്ഞിട്ടും കെ. റെയിലുമായി മുന്നോട്ടു പോകാൻ ശ്രമിക്കുന്നതിന് പിന്നിൽ കോടികളുടെ അഴിമതിയാണെന്നും അദ്ദേഹം ആരോപിച്ചു. റോഡിന്റെ ശോച്യാവസ്ഥ: സംയുക്ത യോഗം വിളിക്കും ചെങ്ങന്നൂർ: മാവേലിക്കര - കോഴഞ്ചേരി എം. കെ. റോഡിൽ പുലിയൂർ-പേരിശ്ശേരി റെയിൽവേ മേൽപാലത്തിന്റെ താഴ്ഭാഗത്തെ റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കുന്നതിനും വെള്ളക്കെട്ട് ഒഴിവാക്കുന്നതിനും റെയിൽവേ - പൊതുമരാമത്ത് നിരത്തു വിഭാഗം ഉദ്യോഗസ്ഥർ എന്നിവരുടെ സംയുക്ത യോഗം വിളിച്ച് പരിഹാരം കാണുമെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി. പറഞ്ഞു. പ്രശ്നത്തിന് പരിഹാരം ആവശ്യപ്പെട്ട് നഗരസഭാ കൗൺസിലർ കെ.ഷിബുരാജൻ നൽകിയ പരാതിയെ തുടർന്നാണ് നടപടി. ശബരിമല തീർഥാടകർക്ക് ഏറെ പ്രയോജനകരമാകുന്ന ചെങ്ങന്നൂർ - പമ്പ ആകാശപാത സ്വാഗതാർഹമാണെന്ന് കൊടിക്കുന്നിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story