Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Aug 2022 7:07 PM GMT Updated On
date_range 6 Aug 2022 7:07 PM GMTജലനിരപ്പുയർന്ന് കുട്ടനാട്; എന്‍.ഡി.ആര്‍.എഫ് രംഗത്ത്
text_fieldsbookmark_border
-ജലനിരപ്പ് അപ്പർകുട്ടനാട്ടിൽ അപകട നിലക്കും മുകളിൽ -സ്പിൽവേകൾ പലതും നിറഞ്ഞു ആലപ്പുഴ: മഴ കുറഞ്ഞിട്ടും ദുരിതം അനുഭവിക്കുകയാണ് ആലപ്പുഴ ജില്ല. മഴ ദിവസങ്ങളിൽ താരതമ്യേന കുറഞ്ഞ ബുദ്ധിമുട്ട് അനുഭവിച്ച കുട്ടനാട്, അപ്പർ കുട്ടനാട് മേഖലയിലുള്ളവർ കിഴക്കൻവെള്ളം പുഴകൾ കവിഞ്ഞൊഴുകി എത്തിയതോടെ കൃഷിയിടങ്ങളും പലയിടത്തും വീടുകളുമെല്ലാം വെള്ളത്തിലായി. ജലനിരപ്പ് അപ്പർകുട്ടനാട്ടിൽ അപകട നിലക്കും മുകളിലാണ്. സ്പിൽവേകൾ പലതും നിറഞ്ഞുകഴിഞ്ഞു. എൻ.ഡി.ആർ.എഫ് സംഘം ജില്ലയിൽ എത്തി അപകടമേഖലകളിൽ എത്തി പരിശോധന നടത്തി. ജില്ലയില്‍ ഇതുവരെ 25 വീടുകള്‍ക്കാണ് നാശനഷ്ടമുണ്ടായത്. ഒരു വീട് പൂര്‍ണമായും നശിച്ചു. അപ്പർ കുട്ടനാട്ടിൽ ജലം അപകടനിലക്കും മുകളിലാണ്. സ്പിൽവേകൾ പലതും നിറഞ്ഞുകഴിഞ്ഞു. 314 കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. 1045 പേരാണ് ക്യാമ്പിലുള്ളത്. കുട്ടനാട്ടിലാണ് ഏറ്റവും കൂടുതൽ പേർ -652 പേർ. ഇവിടെ അഞ്ച് ഇടങ്ങളിലായി. എൻ.ഡി.ആർ.എഫ് സംഘം ജില്ലയിൽ എത്തി അപകടമേഖലകളിൽ എത്തി പരിശോധന നടത്തി. ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളില്‍ ദേശീയദുരന്ത പ്രതികരണ സേനയും (എന്‍.ഡി.ആര്‍.എഫ്) പങ്കാളികളാകും. തമിഴ്നാട് ആരക്കോണം എന്‍.ഡി.ആര്‍.എഫ്. ഫോര്‍ത്ത് ബെറ്റാലിയനിലെ 21 പേരടങ്ങുന്ന സംഘത്തിന് നേതൃത്വം നല്‍കുന്നത് സബ് ഇന്‍സ്പെക്ടര്‍മാരായ ദീപക് ചില്ലര്‍, എ. ജഗന്നാഥന്‍ എന്നിവരാണ്. രാവിലെ കലക്ടറേറ്റില്‍ എത്തിയ സംഘം ജില്ല കലക്ടര്‍ വി.ആര്‍. കൃഷ്ണ തേജയുമായി കൂടിക്കാഴ്ച നടത്തി. ആദ്യ ഘട്ടത്തില്‍ വെള്ളപ്പൊക്ക സാധ്യത കൂടുതലുള്ള പ്രദേശങ്ങള്‍ കണ്ട് വിലയിരുത്തുന്നതിന്‍റെ ഭാഗമായി സംഘം ചെങ്ങന്നൂരില്‍ സന്ദര്‍ശനം നടത്തി. ആവശ്യമനുസരിച്ച് വിവിധ കേന്ദ്രങ്ങളില്‍ സേനയെ വിന്യസിക്കും. നിലവില്‍ ജില്ലയില്‍ ഗുരുതര സാഹചര്യമില്ലെന്നും അവശ്യ ഘട്ടത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിന് അച്ചന്‍കോവില്‍, പമ്പ, മണിമല ആറുകളുമായി ബന്ധപ്പെട്ട് ജില്ലയെ മൂന്ന് മേഖലകളായി തിരിച്ചുള്ള പദ്ധതിയാണ് തയാറാക്കിയിരിക്കുന്നതെന്നും കലക്ടര്‍ പറഞ്ഞു. മൂന്ന് പാടശേഖരങ്ങളിൽ മടവീണും ദുർബലമായ പുറംബണ്ട് തകർന്നും പാടശേഖരത്തിലേക്ക് വെള്ളം കയറി. തകഴിയിലും ചമ്പക്കുളം കൃഷിഭവൻ പരിധിയിലെ ചെമ്പടി ചക്കംകരി പാടശേഖരത്തിലും നെടുമുടി കൃഷിഭവൻ പരിധിയിലെ പൊങ്ങ പാടശേഖരത്തിലുമാണ് മട വീണത്. കൈനകരി കൃഷിഭവൻ പരിധിയിലെ ആറുപങ്ക് പാടശേഖരത്തിൽ ദുർബലമായ പുറംബണ്ട് ഇടിഞ്ഞു താഴുകയായിരുന്നു. ചമ്പക്കുളം ചെമ്പടി ചക്കംകരി പാടശേഖരത്തിന്റെ കിഴക്കേ ബണ്ടിലെ വടക്കേ മൂലയിൽ വെള്ളിയാഴ്ച രാത്രി വൈകിയാണ് മട വീണത്. ഇവിടെ 350 ഏക്കറിലെ കൃഷി നശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story