Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Aug 2022 7:07 PM GMT Updated On
date_range 6 Aug 2022 7:07 PM GMTകുത്തൊഴുക്കിൽപാലം ഒലിച്ചുപോയി
text_fieldsbookmark_border
ചെങ്ങന്നൂർ: വരട്ടാറിനു കുറുകെയുണ്ടായിരുന്ന പുത്തൻതോട് പാലം പൊളിച്ചതിനു പകരം താൽക്കാലികമായി നിർമിച്ച പാലം കിഴക്കൻ മലവെള്ളത്തിന്റെ കുത്തൊഴുക്കിൽ തകർന്നു. തിരുവൻവണ്ടൂർ-നന്നാട് - ഈരടിച്ചിറ റോഡ് നവീകരണവുമായി ബന്ധപ്പെട്ടാണ് പുത്തൻതോട് പാലം പൊളിച്ചത്. ജലനിരപ്പ് ഉയർന്നതോടെ ഒഴുകിയെത്തുന്ന മരക്കൊമ്പുകളും മരങ്ങളും വന്നിടിച്ച് പാലം അപകടാവസ്ഥയിലായിരുന്നു. രണ്ട് ദിവസം മുമ്പ് നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് മരക്കൊമ്പുകൾ മുറിച്ചുമാറ്റാൻ ശ്രമിച്ചെങ്കിലും ശക്തമായ ഒഴുക്കിനെ തുടർന്ന് അവസാനം ശ്രമമുപേക്ഷിക്കേണ്ടിവന്നു. തുടർച്ചയായി വന്നടിഞ്ഞ മരച്ചില്ലകളുടെയും മറ്റും സമ്മർദത്താൽ പാലം കുത്തൊഴുക്കിൽപെടുകയായിരുന്നു. ഇതോടൊപ്പം പ്രദേശത്തേക്കുള്ള കുടിവെള്ള വിതരണ പൈപ്പ് ലൈനും തകർന്നു. വിവരമറിഞ്ഞെത്തിയ പഞ്ചായത്ത് പ്രസിഡന്‍റ് പി.വി. സജൻ കുടിവെള്ള വിതരണത്തിനുള്ള സംവിധാനം സജ്ജമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story