Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Jun 2021 5:30 AM IST Updated On
date_range 29 Jun 2021 5:30 AM ISTബെഹ്റയുടെ നീക്കം ദുരൂഹം
text_fieldsbookmark_border
കായംകുളം: കേരളത്തെ ഭീകരവാദ കേന്ദ്രമാക്കി ചിത്രീകരിക്കാനുള്ള ഡി.ജി.പി ബെഹ്റുടെ നീക്കം ദുരൂഹമാണെന്ന് കെ.എം.വൈ.എഫ് ജില്ല കമ്മിറ്റി ആരോപിച്ചു. സാഹോദര്യവും സമാധാനവും നിലനിൽക്കുന്ന കേരളത്തിൻെറ സാമൂഹിക അന്തരീക്ഷത്തിൽ തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതിൽ നിഗൂഢ താൽപര്യങ്ങളാണുള്ളത്. സംശയത്തിൻെറ പുകമറ സൃഷ്ടിക്കാതെ വസ്തുതകൾ അദ്ദേഹം വെളിപ്പെടുത്തണം. സംഘ്പരിവാർ നിരന്തരം ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് അടിവരയിടുന്ന പൊലീസ് മേധാവിയുടെ നീക്കം അപലപനീയമാണ്. സംസ്ഥാന ജനറൽ സെക്രട്ടറി നൗഷാദ് മാങ്കാംകുഴി ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് മുഹമ്മദ് കുട്ടി റഷാദി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എസ്.കെ. നസീർ, സിദ്ദീഖ് മൗലവി, ഫസലുൽ റഹ്മാൻ, മുജീബ് റഹ്മാൻ, ഇ. കബീർ മുസ്ലിയാർ, അനീർ മുസ്ലിയാർ, സജീർ കുന്നുകണ്ടം എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story