Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഇന്ധന നികുതി കുറക്കാൻ...

ഇന്ധന നികുതി കുറക്കാൻ കോൺഗ്രസി​െൻറ ചക്രസ്​തംഭന സമരം

text_fields
bookmark_border
ഇന്ധന നികുതി കുറക്കാൻ കോൺഗ്രസി​ൻെറ ചക്രസ്​തംഭന സമരം ആലപ്പുഴ: ഇന്ധനവില കുറക്കാതെ ജനങ്ങളുടെമേൽ ഭാരം അടിച്ചേൽപിക്കുന്നത് സംസ്ഥാന സർക്കാറി​ൻെറ സാമ്പത്തിക അടിയന്തരാവസ്ഥയാണെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി എ.എ. ഷുക്കൂർ. യുദ്ധകാലാടിസ്ഥാനത്തിൽ പെട്രോളിയം ഉൽപന്നങ്ങളുടെ നികുതി കുറക്കാൻ സർക്കാർ ദുരഭിമാനം വെടിയണം. പെട്രോളിയം ഉൽപന്നങ്ങൾക്ക് നികുതി കുറച്ച് ജനങ്ങളുടെ ജീവിതഭാരം ലഘൂകരിക്കണം എന്ന്​ ആവശ്യപ്പെട്ട് ജില്ല കോൺഗ്രസ് കമ്മിറ്റി നേതൃത്വത്തിൽ ദേശീയപാതയിൽ കളർകോട് ബൈപാസിന്​ സമീപം നടന്ന ചക്രസ്​തംഭന സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഷുക്കൂർ. ഡി.സി.സി പ്രസിഡൻറ്​ അഡ്വ.ബി. ബാബുപ്രസാദ് അധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ എം.ജെ. ജോബ്, കെ.പി. ശ്രീകുമാർ, രാഷ്​ട്രീയകാര്യസമിതി അംഗം എം.ലിജു, കെ.പി.സി.സി എക്​സിക്യൂട്ടിവ്​ അംഗം ഡി. സുഗതൻ, എം. മുരളി, കോശി എം. കോശി, ജോൺസൺ എബ്രഹാം, സി.കെ. ഷാജിമോഹൻ, ബി. ബൈജു, ഇ. സമീർ, എൻ. രവി, വേലഞ്ചിറ സുകുമാരൻ, കെ.ആർ. മുരളീധരൻ, തോമസ് ജോസഫ്, ടി. സുബ്രഹ്​മണ്യദാസ്, ജി. സഞ്ജീവ് ഭട്ട്, ജി. മനോജ്​ കുമാർ, പ്രതാപൻ പറവേലി, എ.പി. ഷാജഹാൻ, സജി കുര്യാക്കോസ്, സി.ഡി. ശങ്കർ, ബിന്ദു ബൈജു തുടങ്ങിയവർ സംസാരിച്ചു. ചേർത്തല ആശു​പത്രിയിൽ സ്​പെഷാലിറ്റി വിഭാഗം അടക്കം വീണ്ടും ചേര്‍ത്തല: കോവിഡ് ആശുപത്രിയാക്കി മാറ്റിയ ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ എല്ലാ വിഭാഗങ്ങളിലും ചികിത്സ പുനരാരംഭിച്ചു. കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിലാണ് ആശുപത്രി വീണ്ടും എല്ലാവര്‍ക്കുമായി തുറന്നത്. മുഴുവൻ സ്‌പെഷാലിറ്റി വിഭാഗങ്ങളിലും ഒ.പി തുടങ്ങി. ഇതിന്​ ആനുപാതികമായി കിടത്തിച്ചികിത്സിക്കാനും തുടങ്ങി. ഒരു വര്‍ഷം മുമ്പ് ജില്ല ദുരന്തനിവാരണ അതോറിറ്റിയാണ് ആശുപത്രി കോവിഡ് കേന്ദ്രമാക്കാന്‍ നിർദേശിച്ചത്. 150 കിടക്കയാണ് സജ്ജമാക്കിയിരുന്നത്. പിന്നീട് ഇവിടെ രോഗികള്‍ കുറഞ്ഞ സാഹചര്യത്തില്‍ മറ്റ്​ ചികിത്സകള്‍ തുടങ്ങാന്‍ ദുരന്തനിവാരണ അതോറിറ്റിയുടെ അനുമതി ലഭിക്കാന്‍ നഗരസഭ ശ്രമം നടത്തിവരികയായിരുന്നു​. ആശുപത്രിയെ ഘട്ടംഘട്ടമായി ദേശീയ നിലവാരത്തിലേക്കുയര്‍ത്തുമെന്ന് ചെയര്‍പേഴ്‌സൻ ഷേര്‍ളി ഭാര്‍ഗവന്‍ വൈസ് ചെയര്‍മാന്‍ ടി.എസ്. അജയകുമാര്‍, സ്ഥിരം സമിതി അധ്യക്ഷന്മാരായ എ.എസ്. സാബു, ലിസി ടോമി, സൂപ്രണ്ട് ഡോ.എന്‍.അനില്‍കുമാര്‍ എന്നിവര്‍ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story