Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Nov 2021 11:59 PM GMT Updated On
date_range 13 Nov 2021 11:59 PM GMTവിജ്ഞാനജ്യോതി പദ്ധതി വിദ്യാഭാസ പുരോഗതിക്ക് കരുത്തേകും -മന്ത്രി സജി ചെറിയാൻ
text_fieldsbookmark_border
ആലപ്പുഴ: മണ്ഡലത്തിലെ എല്ലാവിഭാഗം വിദ്യാർഥികളുടെയും സമഗ്ര വിദ്യാഭാസ പുരോഗതിക്ക് പി.പി. ചിത്തരഞ്ജൻ എം.എൽ.എയുടെ നേതൃത്വത്തിൽ നടത്തിവരുന്ന വിജ്ഞാന ജ്യോതി പദ്ധതി കരുത്തേകുമെന്ന് മന്ത്രി സജി ചെറിയാൻ. പദ്ധതിയുടെ ഭാഗമായി മാരാരിക്കുളം വടക്ക് പഞ്ചായത്തിൽ എസ്.എസ്.എൽ.സി-ഹയർ സെക്കൻഡറി പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ അനുമോദിക്കുന്ന ചടങ്ങ് ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. എസ്.എൻ ട്രസ്റ്റ് ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ മുഖ്യാതിഥിയായിരുന്നു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.ജി. രാജേശ്വരി അധ്യക്ഷതവഹിച്ചു. പി.പി ചിത്തരഞ്ജൻ എം.എൽ.എ വിദ്യാർഥികൾക്കുള്ള അവാർഡും പ്രശംസപത്രവും വിതരണം ചെയ്തു. കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വി.ജി മോഹനൻ, മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് സി.സി ഷിബു, പഞ്ചായത്ത് അംഗം ടി.പി. വിനോദ്, കെ.കെ. കുമാരൻ പെയിൻ ആൻഡ് പാലിയേറ്റിവ് കെയർ പ്രസിഡൻറ് എസ്.രാധാകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു. പ്രാർഥനാവാരം സമാപിച്ചു മാന്നാർ: കുട്ടമ്പേരൂർ വൈ.എം.സി.എ നേതൃത്വത്തിൽ ഒരാഴ്ചയായി നടക്കുന്ന അഖില ലോക പ്രാർഥന വാരാചാരണം സമാപിച്ചു. മാത്യൂസ് റമ്പാൻ സമാപന യോഗം ഉദഘാടനം ചെയ്തു. പ്രസിഡൻറ് ജോജി ജോർജ് അധ്യക്ഷതവഹിച്ചു. പ്രഫ. പി.ജെ. ഉമ്മൻ മുഖ്യ പ്രസംഗം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story