Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Nov 2021 11:59 PM GMT Updated On
date_range 13 Nov 2021 11:59 PM GMTകാജൽ നോബിളിനും ഗൗതം കൃഷ്ണക്കും ഉജ്ജ്വലബാല്യം പുരസ്കാരം
text_fieldsbookmark_border
ആലപ്പുഴ: . കോവിഡ് ബാധിതർക്ക് സഹായഹസ്തം നൽകിയതിനാണ് പുന്നപ്ര കാർമൽ ഇൻറർനാഷനൽ സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥി ഗൗതം കൃഷ്ണ അവാർഡിന് അർഹനായത്. ആലപ്പുഴ കളർകോട് സനാതനപുരം അംബുജ ഭവനിൽ ഓട്ടോഡ്രൈവർ ജയദേവിൻെറയും അംഗൻവാടി വർക്കർ രമ്യ സുധൻെറയും മകനാണ്. ഏകാംഗ തെരുവുനാടകങ്ങൾ അവതരിപ്പിച്ച് സമ്മാനം നേടിയിട്ടുണ്ട്. കാർമൽ ഇൻറർനാഷനൽ സ്കൂൾ രണ്ടാം ക്ലാസ് വിദ്യാർഥിനി ഗൗരി കൃഷ്ണയാണ് സഹോദരി. ആലപ്പുഴ സൻെറ് ജോസഫ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ 10ാം ക്ലാസ് വിദ്യാർഥിനി കാജൽ നോബിൾ പുന്നപ്ര കളത്തിൽ അധ്യാപക ദമ്പതികളായ കെ.ജെ. നോബിൻെറയും എലിസബത്ത് ബേബിയുടെയും മകളാണ്. ക്വിസ്, പ്രസംഗം, ഉപന്യാസരചന, കവിതരചന, കഥരചന, കവിത ആലാപനം, കഥാപ്രസംഗം, മാഗസിൻ രചന തുടങ്ങി വിവിധ ഇനങ്ങളിലെ സംസ്ഥാനതലത്തിലടക്കം നിരവധി സമ്മാനം നേടിയിട്ടുണ്ട്. ആലപ്പുഴ നഗരസഭ 2018ൽ കുട്ടികൾക്ക് സംഘടിപ്പിച്ച മോഡൽ പാർലമൻെറിലെ മികച്ച പാർലമെേൻററിയനായിരുന്നു. സഹോദരി: കാവ്യ നോബിൾ. ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ ഞായറാഴ്ച ജവഹർ ബാലഭവനിൽ നടക്കുന്ന ശിശുദിന സമ്മേളനം കുട്ടികളുടെ പ്രധാനമന്ത്രി അരുന്ധതി ആർ. നായർ ഉദ്ഘാടനം ചെയ്യും. എച്ച്. സലാം എം.എൽ.എ ഉജ്ജ്വലബാല്യം പുരസ്കാരം നൽകും. APL kajol noble കാജൽ നോബിൾ goutham krishna ഗൗതം കൃഷ്ണ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story