Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Nov 2021 11:59 PM GMT Updated On
date_range 13 Nov 2021 11:59 PM GMTഅപ്പർകുട്ടനാട്ടിൽ വീണ്ടും വെള്ളപ്പൊക്ക ദുരിതം
text_fieldsbookmark_border
ഹരിപ്പാട്: ആഴ്ചകളുടെ ഇടവേളക്കുശേഷം അപ്പർകുട്ടനാട്ടിൽ വീണ്ടും വെള്ളപ്പൊക്ക ദുരിതം. തോരാത്ത കനത്ത മഴയാണ് ദുരിതം തീർക്കുന്നത്. ക്യാമ്പുകളിൽ നിന്നും മടങ്ങിയെത്തി ജീവിതം തുടങ്ങിയ നൂറുകണക്കിന് കുടുംബങ്ങൾ ക്യാമ്പുകളിലേക്ക് മടങ്ങിപോകണമെന്ന ഭീതിയിലാണ്. വീയപുരം ഗ്രാമഞ്ചായത്ത് പരിധിയിൽ വരുന്ന മേൽപ്പാടം തുരുത്തേൽ,പായിപ്പാട്, വീയപുരം ഇരതോട്, ചെറുതനയിലെ പാണ്ടി, പോച്ച ,പുത്തൻതുരുത്ത്, ചെങ്ങാരപ്പള്ളിച്ചിറ, കാഞ്ഞിരം തുരുത്ത് തുടങ്ങി നിരവധി പ്രദേശങ്ങൾ വെള്ളത്തിനടിയിലാണ്. വീയപുരം തുരുത്തേൽ കടവിലെ 20ലധികം വീടുകൾ ഏതു നിമിഷവും വെള്ളം കയറാവുന്ന സ്ഥിതിയാണ്. ചെറുതനയിലെ പോച്ച കാഞ്ഞിരം തുരുത്ത് റോഡ് വെള്ളത്തിൽ മുങ്ങി. വീയപുരം കോയിക്കൽ ജങ്ഷനിൽനിന്ന് കാഞ്ഞിരം തുരുത്തിലേക്കുള്ള കുണ്ടും കുഴിയും നിറഞ്ഞറോഡ് വെള്ളംകയറിയതോടെ അപകടസാധ്യതഏറെയാണ്. ഈ ഭാഗത്തേക്ക് ഓട്ടോപോലും കിട്ടാത്തസ്ഥിതിയാണ്. ഇതോടെ, പോച്ച പുത്തൻ തുരുത്ത് പൂർണമായും ഒറ്റപ്പെട്ട സ്ഥിതിയിലാണ്. മുട്ടാർ പഞ്ചായത്തിലെ നിരവധി പ്രദേശങ്ങളും സമാനസ്ഥിതിയാണ്. പാടശേഖരങ്ങളിലധികവും മുങ്ങി നിറഞ്ഞ് കായലിന് സമാനമായി കിടക്കുകയാണ്. പാടശേഖരത്തിന് നടുവിൽ കഴിയുന്ന കുടുംബങ്ങൾക്കാണ് ഏറെദുരിതം. കന്നുകാലിത്തൊഴുത്തുകൾ വെള്ളത്തിലായതോടെ കന്നുകാലികളുടെ സംരക്ഷണവും പ്രതിസന്ധിയിലായി. തുടർച്ചയായ വെള്ളപ്പൊക്കത്തിൽ കരകൃഷി പൂർണമായി തകർന്നടിഞ്ഞതോടെ നിത്യവൃത്തിക്ക് പോലും കർഷകർ ബുദ്ധിമുട്ടുകയാണ്. നദീതീരങ്ങളിൽ താമസിക്കുന്നവർക്ക് ദുരിതം ഇരട്ടിയാണ്. APL flood veeyapuram വീയപുരത്ത് വീടിന് മുന്നിലെ വെള്ളക്കെട്ട്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story