Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Nov 2021 12:03 AM GMT Updated On
date_range 16 Nov 2021 12:03 AM GMTഅച്ചൻകോവിലാർ കരകവിഞ്ഞൊഴുകി; ചാരുംമൂട് മേഖലയിൽ വ്യാപകനാശം
text_fieldsbookmark_border
lead package ചാരുംമൂട്: തുടർച്ചയായ മഴയിൽ അച്ചൻകോവിലാർ കരകവിഞ്ഞൊഴുകി ചാരുംമൂട് മേഖലയിൽ നിരവധി വീടുകൾ വെള്ളത്തിലായി. വ്യാപകനാശം. ഇടപ്പോൺ ആറ്റുവായിൽ കൂടുതൽ വീടുകൾ വെള്ളത്തിലായി. ആറ് കരകവിഞ്ഞൊഴുകി ആറ്റുവ, ചെറുമുഖ പ്രദേശങ്ങളിൽ നൂറോളം വീടുകൾ വെള്ളത്താല്‍ ചുറ്റപ്പെട്ടു. ഇതോടെ ആളുകൾ വീടൊഴിഞ്ഞുതുടങ്ങി. ഗൃഹോപകരണങ്ങളടക്കം നശിച്ചു. നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തി. കഴിഞ്ഞ വെള്ളപ്പൊക്കത്തിൽ വീട് വൃത്തിയാക്കി താമസം തുടങ്ങിയതിന് തൊട്ടുപിന്നാലെയാണ് ദുരിതം എത്തിയത്. ആറ്റുവ മഹാദേവ ക്ഷേത്രക്കടവിന് സമീപത്തുകൂടി ആറ്റുവെള്ളം കയറുന്നത് തടയാൻ തടയണ കെട്ടിയെങ്കിലും ഫലമുണ്ടായില്ല. പുത്തൻകാവ് ക്ഷേത്രത്തിന് സമീപ റോഡും വെള്ളത്തിലാണ്. കിഴക്കൻ വെള്ളത്തിൻെറ ശക്തി കൂടിയാൽ ഇടപ്പോൺ പ്രദേശം വെള്ളത്തിൽ മുങ്ങും. അച്ചൻകോവിലാറ്റിൽനിന്നും കരിങ്ങാലിച്ചാൽ പുഞ്ച വഴി ഒഴുകിയെത്തിയ വെള്ളത്താൽ നൂറനാട് - പന്തളം റോഡിലെ മാവിളപ്പടി ജങ്ഷൻ വഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു. മാവേലിക്കര - പന്തളം റോഡിലെ ഐരാണിക്കുടി ഭാഗത്തും ഗതാഗത തടസ്സം നേരിടുന്നു. അച്ചൻകോവിലാറ്റിൽ കിഴക്കൻ വെള്ളത്തിൻെറ ശക്തി കുറഞ്ഞാലേ റോഡുകളിൽ ഇപ്പോഴുള്ള വെള്ളം തിരിച്ചിറങ്ങൂ. ചാരുംമൂട്, ആനയടി, ശാസ്താംകോട്ട, നൂറനാട് ഭാഗത്തുള്ളവർക്ക് പന്തളത്ത് എത്താൻ കിലോമീറ്ററോളം ചുറ്റിക്കറങ്ങി സഞ്ചരിക്കേണ്ടി വരുന്നു. കരിങ്ങാലിച്ചാൽ, പെരുവേലിച്ചാൽ പുഞ്ചകളിൽ ആറ്റുവെള്ളം നിറഞ്ഞു. പുഞ്ചയോട് ചേർന്ന കരകൃഷികളും നശിച്ചു. നൂറനാട് നെടുകുളഞ്ഞിമുറി കിഴക്കേത്തറ കിഴക്കേതിൽ കാർത്തികേയൻെറ വീട്ടിലെ 18 തൊടി താഴ്ചയുള്ള കിണർ ഇടിഞ്ഞുതാഴ്ന്നു. ചാരുംമൂട് കൃഷി അസി. ഡയറക്ടർ ഓഫിസിൻെറ പരിധിയിൽവരുന്ന നൂറനാട്, പാലമേൽ, ചുനക്കര, താമരക്കുളം, വള്ളികുന്നം, ഭരണിക്കാവ് പഞ്ചായത്തുകളിലായി 75 ലക്ഷം രൂപയുടെ കൃഷി നശിച്ചതായി അധികൃതർ അറിയിച്ചു. ------------ ഫോട്ടോ: 1 അച്ചൻകോവിലാർ കരകവിഞ്ഞതിനെത്തുടർന്ന് ചാരുംമൂട് മേഖലയിലെ വീടുകളിൽ വെള്ളം കയറിയപ്പോൾ ------ 2. നൂറനാട് നെടുകുളഞ്ഞിമുറി കിഴക്കേത്തറ കിഴക്കേതിൽ കാർത്തികേയൻെറ കിണർ ഇടിഞ്ഞുതാഴ്ന്നപ്പോൾ ---------- 3. നൂറനാട്-പന്തളം റോഡിൽ വെള്ളം കയറിയപ്പോൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story