Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Nov 2021 11:58 PM GMT Updated On
date_range 25 Nov 2021 11:58 PM GMTബി.ജെ.പി മാർച്ചിൽ സംഘർഷം; പൊലീസ് ജലപീരങ്കി പ്രയോഗിച്ചു
text_fieldsbookmark_border
ധർണ എ.പി. അബ്ദുല്ലക്കുട്ടി ഉദ്ഘാടനം െചയ്തു ആലപ്പുഴ: എസ്.ഡി.പി.ഐ തീവ്രവാദത്തിനെതിരെയും പാലക്കാട് സഞ്ജിത്ത്, ചാവക്കാട് ബിജു, ആലപ്പുഴ നന്ദു തുടങ്ങിയ സംഘ്പരിവാർ പ്രവർത്തകരുടെ കൊലപാതകം എൻ.ഐ.എ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടും ബി.ജെ.പി നടത്തിയ കലക്ടറേറ്റ് മാർച്ചിൽ സംഘർഷം. ടൗൺഹാളിന് മുന്നിൽനിന്ന് ആരംഭിച്ച മാർച്ച് രാവിലെ 11.30ന് ഇ.എം.എസ് സ്റ്റേഡിയത്തിന് മുന്നിൽ പൊലീസ് തടയുകയായിരുന്നു. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകരും പൊലീസുമായി ഉന്തും തള്ളും ഉണ്ടായി. പ്രവർത്തകർ പിന്തിരിയുന്നില്ലെന്ന് കണ്ടതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ആറ് റൗണ്ടാണ് ജലപീരങ്കി പ്രയോഗിച്ചത്. ധർണ ബി.ജെ.പി ദേശീയ ഉപാധ്യക്ഷൻ എ.പി. അബ്ദുല്ലക്കുട്ടി ഉദ്ഘാടനം െചയ്തു. മുസ്ലിം സമൂഹത്തെയാകെ ജനമധ്യത്തിൽ അപകീർത്തിപ്പെടുത്തുകയാണ് എസ്.ഡി.പി.ഐ അടക്കം തീവ്രവാദികളെന്നും ഇത് തിരിച്ചറിയണമെന്നും അവർക്കെതിരെ രംഗത്തുവരണമെന്നും അബ്ദുല്ലക്കുട്ടി പറഞ്ഞു. കേരള പൊലീസിന് എസ്.ഡി.പി.ഐയെ നിലക്കുനിർത്താൻ കഴിയുന്നില്ലെങ്കിൽ അതിന് കഴിയുന്ന ശക്തമായ ഭരണസംവിധാനം കേന്ദ്രത്തിൽ ഉണ്ടെന്ന് എല്ലാവരും ഓർക്കുന്നത് നന്നായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി ജില്ല പ്രസിഡൻറ് എം.വി. ഗോപകുമാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി പന്തളം പ്രതാപൻ മുഖ്യപ്രഭാഷണം നടത്തി. ദേശീയ സമിതി അംഗം വെളിയാകുളം പരമേശ്വരൻ, മേഖല ഉപാധ്യക്ഷൻ കൊട്ടാരം ഉണ്ണികൃഷ്ണൻ, ജനറൽ സെക്രട്ടറിമാരായ എൽ.പി. ജയചന്ദ്രൻ, വിമൽ രവീന്ദ്രൻ, ജില്ല ഭാരവാഹികളായ പി.കെ. വാസുദേവൻ, ടി. സജീവ് ലാൽ, കെ.ജി. കർത്ത, ജി. വിനോദ് കുമാർ, സജു ഇടകല്ലിൽ, കെ. സഞ്ജു, പി.കെ. ബിനോയ്, ശ്രീദേവി വിപിൻ, ഡോ. ഗീത, ജയശ്രീ അജയകുമാർ, അരുൺ അനിരുദ്ധൻ തുടങ്ങിയവർ നേതൃത്വം നൽകി. APL MB 02 BJP PRATHISHEDAM ആലപ്പുഴയിൽ ബി.ജെ.പി മാർച്ചിലുണ്ടായ സംഘർഷത്തെത്തുടർന്ന് പൊലീസ് ജലപീരങ്കി പ്രയോഗിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story