Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Dec 2021 12:04 AM GMT Updated On
date_range 1 Dec 2021 12:04 AM GMTരാമങ്കരിയിൽ സി.പി.എം വിഭാഗീയത രൂക്ഷം; ഡി.വൈ.എഫ്.ഐ മേഖല സെക്രട്ടറിക്ക് മർദനമേറ്റു
text_fieldsbookmark_border
സംഘർഷത്തിൽ കാർ അടിച്ചുതകർത്തു, സ്കൂട്ടർ കത്തിച്ചു കുട്ടനാട്: രാമങ്കരിയിൽ സി.പി.എമ്മിലെ വിഭാഗീയത രൂക്ഷമായതോടെ വീണ്ടും സംഘർഷം. ഡി.വൈ.എഫ്.ഐ മേഖല സെക്രട്ടറി കെ.ടി. ശരവണനെയും (30) സംഘത്തെയും എ.സി റോഡില്‍ കാര്‍ തടഞ്ഞ് മർദിച്ചു. ഒപ്പമുണ്ടായിരുന്ന ഡി.വൈ.എഫ്.ഐ നേതാക്കളായ രഞ്ജിത്ത് രാമചന്ദ്രന്‍ (28), ജിത്ത് (37) എന്നിവര്‍ക്കും പരിക്കുണ്ട്. കാറിൻെറ ചില്ലുകള്‍ തകര്‍ത്ത നിലയിലാണ്. ശരണവൻെറ വീട്ടില്‍ സൂക്ഷിച്ചിരുന്ന സ്‌കൂട്ടര്‍ അർധരാത്രിക്കുശേഷം കത്തിച്ചു. പരാതിയിൽ പൊലീസ് കേസെടുത്തു. ഒക്‌ടോബര്‍ മൂന്നിന് സി.പി.എം പ്രവര്‍ത്തകര്‍ തമ്മില്‍ നടന്ന സംഘര്‍ഷത്തില്‍ രാമങ്കരി പഞ്ചായത്ത് അംഗവും ബ്രാഞ്ച് സെക്രട്ടറിയുമായ സജീവ് ഉതുംതറ, പാര്‍ട്ടി അംഗം പ്രവീണ്‍ എന്നിവര്‍ക്ക് പരിക്കേറ്റിരുന്നു. ഇതില്‍ പ്രതിസ്ഥാനത്ത് ഉണ്ടായിരുന്നവര്‍ക്ക് നേരെയാണ് ഇത്തവണ ആക്രമണമുണ്ടായത്. അടിയേറ്റ് എതിര്‍പക്ഷത്തുള്ള ചെറുപ്പക്കാരനും മുഖത്ത് പരിക്കേറ്റതായി പറയുന്നു. സംഘര്‍ഷത്തിന് ക്വട്ടേഷന്‍ സംഘങ്ങളെ ഉപയോഗിക്കുന്നതായി ഇരുപക്ഷവും ആക്ഷേപം ഉന്നയിച്ചു. ഞായറാഴ്ച രാത്രി എട്ടരയോടെ പള്ളിക്കൂട്ടുമ്മ ജങ്ഷനു സമീപമാണ് സംഘര്‍ഷത്തിന് തുടക്കം. മങ്കൊമ്പില്‍നിന്ന് രാമങ്കരിയിലേക്ക് പോകും വഴി പള്ളിക്കൂട്ടുമ്മക്ക് സമീപമുള്ള ഹോട്ടലിന് മുന്നില്‍വെച്ചാണ് സംഭവമെന്ന് ശരവണൻെറ പരാതിയില്‍ പറയുന്നു. മുന്‍ പരിചയമുള്ളയാള്‍ കൈകാണിച്ച് കാര്‍ നിര്‍ത്തിച്ചു. താക്കോല്‍ ഊരിയെടുത്ത് മർദിക്കാന്‍ തുടങ്ങുകയായിരുന്നു. കാറിൻെറ ചില്ലുകള്‍ തകര്‍ത്തു. പുറത്തിറങ്ങിയ തന്നെയും സുഹൃത്തുക്കളെയും അടിച്ചവശരാക്കി. പ്രവീണ്‍, പ്രദീപ്, സന്ദീപ് തുടങ്ങി പത്തോളം പേര്‍ ചേര്‍ന്നാണ് ആക്രമിച്ചതെന്ന് പരാതിയില്‍ പറയുന്നു. ഇവരുടെ കൈക്ക് പരിക്കുണ്ട്. സംഭവത്തിനുശേഷം സി.പി.എം നേതാക്കളും പൊലീസും സ്ഥലത്തെത്തി ശരവണനെയും സംഘത്തെയും ചങ്ങനാശ്ശേരി ആശുപത്രിയിലേക്ക് കൊണ്ടുപോയി. ചികിത്സ നല്‍കിയ ശേഷം വീട്ടില്‍ കൊണ്ടാക്കി. രാത്രി ഒന്നരയോടെ ശരവണൻെറ വീട്ടില്‍ ഭാര്യ അശ്വതിയുടെ സ്‌കൂട്ടര്‍ കത്തിക്കുകയായിരുന്നു. ശരവണൻെറ മാതാവ് ഷൈലയാണ് ബഹളം കേട്ടു നോക്കുമ്പോള്‍ സ്‌കൂട്ടര്‍ കത്തുന്നത് ആദ്യം കണ്ടത്. തുടര്‍ന്ന് ശരവണനെ വിളിച്ചുണര്‍ത്തുകയായിരുന്നു. ബഹളം കേട്ട് ഓടിയെത്തിയ അയല്‍ക്കാരാണ് തീകെടുത്തിയത്. വിവരമറിഞ്ഞ് പൊലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തിയിരുന്നു. സ്‌കൂട്ടര്‍ കത്തിച്ച സംഭവത്തിലടക്കം ശാസ്ത്രീയ പരിശോധന നടത്തിയതായി രാമങ്കരി പൊലീസ് പറഞ്ഞു. വിരലടയാള വിദഗ്ധരും ഫോറൻസിക് സംഘവുമെത്തി തെളിവുകൾ ശേഖരിച്ചു. സംഭവസ്ഥലത്തെ സി.സി ടി.വി ദൃശ്യങ്ങളും ശേഖരിച്ചിട്ടുണ്ട്. കനത്തമഴയും ഇടിയും കാരണം കാമറകളിലെ വൈദ്യുതി വിച്ഛേദിച്ചിരുന്നതായി പൊലീസ് പറഞ്ഞു. സംഘര്‍ഷം വ്യാപിക്കുന്നത് പാര്‍ട്ടിക്ക് തലവേദനയായിട്ടുണ്ട്. APL scooter fire ഡി.വൈ.എഫ്.ഐ മേഖല സെക്രട്ടറി കെ.ടി. ശരവണൻെറ ഭാര്യയുടെ സ്കൂട്ടർ കത്തിച്ചനിലയിൽ APL car attack ശരവണൻെറ കാറിൻെറ ചില്ല് അടിച്ചുതകർത്ത നിലയിൽ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story