Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Dec 2021 12:06 AM GMT Updated On
date_range 1 Dec 2021 12:06 AM GMTജനജാഗരണ്‍ അഭിയാന്‍ പദയാത്രക്ക് ഉജ്ജ്വല തുടക്കം
text_fieldsbookmark_border
തുറവൂർ: വിലക്കയറ്റത്തിനും പണപ്പെരുപ്പത്തിനുമെതിരെ എ.ഐ.സി.സിയുടെ ദേശീയ കാമ്പയിൻെറ ഭാഗമായി ജനജാഗരണ്‍ അഭിയാന്‍ പദയാത്രക്ക് ജില്ലയിൽ ഉജ്ജ്വല തുടക്കം. മുന്‍പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന പദയാത്രയില്‍ ആയിരങ്ങൾ ആദ്യദിനത്തില്‍ അണിചേർന്നു. ചേര്‍ത്തല നിയോജക മണ്ഡലത്തിലെ പൊന്നാംവെളിയില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് പ്രവര്‍ത്തകരെത്തി. െചാവ്വാഴ്ച വൈകീട്ട് നാലിന് പദയാത്ര ആരംഭിച്ച് അൽപദൂരം പിന്നിട്ടതോടെ മഴയെത്തി. മഴയത്തും ആവേശം ചോരാതെയാണ് പദയാത്ര മുന്നേറിയത്. രമേശ് ചെന്നിത്തലക്ക് പിന്നിലായി പ്രവര്‍ത്തകരുടെ ൈകയിൽ മൂവര്‍ണക്കൊടി പാറിച്ചു. പൊന്നാംവെളിയില്‍ നടന്ന യോഗത്തില്‍ ചെന്നിത്തല സംസാരിച്ചു. ഡി.ഡി.സി പ്രസിഡൻറ് ബി. ബാബുപ്രസാദ്, കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗങ്ങളായ ഷാനിമോള്‍ ഉസ്മാന്‍, എം. ലിജു, കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ എ.എ. ഷുക്കൂര്‍, എം.ജെ. ജോബ്, കെ.പി. ശ്രീകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ആദ്യദിവസത്തെ പദയാത്രയുടെ സമാപനസമ്മേളനം തുറവൂരില്‍ കെ. ബാബു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഡി.സിസി പ്രസിഡൻറ് ബി. ബാബുപ്രസാദ് അധ്യക്ഷത വഹിച്ചു. ബുധനാഴ്ച രാവിലെ സ്വാതന്ത്ര്യസമര സേനാനികള്‍, സാംസ്‌കാരിക നായകന്മാര്‍ അധഃസ്ഥിത, പട്ടികജാതി-വര്‍ഗ, പിന്നാക്ക വിഭാഗങ്ങളുടെ പ്രതിനിധികള്‍ എന്നിവരുമായി ചെന്നിത്തല ആശയവിനിമയം നടത്തും. തുടര്‍ന്ന് തുറവൂരില്‍നിന്ന് ആരംഭിക്കുന്ന പദയാത്ര പാട്ടുകുളം വഴി ഉച്ചക്ക് 12.30ന് മഹാത്മാഗാന്ധിയുടെ പാദസ്പര്‍ശമേറ്റ കുത്തിയതോട് പഞ്ചായത്ത് ഓഫിസിന് മുന്നില്‍ സമാപിക്കും. മോദി സർക്കാർ രാജ്യത്തിന് ഭാരമായി -രമേശ് ചെന്നിത്തല തുറവൂർ: നരേന്ദ്രമോദി സര്‍ക്കാര്‍ രാജ്യത്തിന് ഭാരമായി തീർന്നുവെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ചേര്‍ത്തല പൊന്നാംവെളിയില്‍ ആരംഭിച്ച ജനജാഗരണ്‍ അഭിയാന്‍ പദയാത്രയുടെ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാര്‍ഷിക നിയമങ്ങള്‍ പാര്‍ലമൻെറിൽ പാസാക്കുകയും ചര്‍ച്ച കൂടാതെ റദ്ദാക്കുകയും ചെയ്ത നടപടി ജനാധിപത്യത്തിന് വെല്ലുവിളിയാണ്. രാജ്യത്തെ നിയന്ത്രിക്കുന്നത് അംബാനിമാരും അദാനിമാരുമാണ്. കോവിഡ് പ്രതിസന്ധിയിലും പ്രകൃതിക്ഷോഭത്തിലും സാമ്പത്തിക പ്രതിസന്ധിയിലായ സാധാരണക്കാരെ കൊള്ളയടിക്കുകയാണ് സംസ്ഥാന സര്‍ക്കാർ. ഇന്ധന നികുതി കുറക്കാന്‍ പിണറായി സര്‍ക്കാര്‍ തയാറാകുന്നില്ല. എല്ലാ മേഖലകളെയും കൊള്ളയടിച്ച് മുന്നോട്ട് പോകുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകൾ ജനജീവിതം നരകതുല്യമാക്കിയെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story