Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Dec 2021 12:06 AM GMT Updated On
date_range 10 Dec 2021 12:06 AM GMTതാലൂക്ക് സഹ. ബാങ്ക് തട്ടിപ്പ്: തട്ടാരമ്പലം ശാഖയിലും സമരം തുടങ്ങി
text_fieldsbookmark_border
മാവേലിക്കര: താലൂക്ക് സഹകരണ ബാങ്ക് തഴക്കര ശാഖയിലെ തട്ടിപ്പിനിരയായ നിക്ഷേപകരുടെ സമരം താലൂക്ക് സഹകരണ ബാങ്കിൻെറ മറ്റ് ശാഖകളിലേക്കും വ്യാപിക്കുന്നു. ആദ്യഘട്ടമെന്ന നിലയില്‍ സമീപത്തെ തട്ടാരമ്പലം ശാഖയിലേക്കാണ് സമരം വ്യാപിച്ചത്. ഹെഡ് ഓഫിസിന് മുന്നിൽ നടന്ന നാലാംദിന സത്യഗ്രഹം ബ്ലോക്ക് പഞ്ചായത്ത് മുന്‍പ്രസിഡൻറ് ജി. അജയകുമാര്‍ ഉദ്ഘാടനം ചെയ്തു. നിക്ഷേപക കൂട്ടായ്മ കണ്‍വീനര്‍ ബി. ജയകുമാര്‍ അധ്യക്ഷത വഹിച്ചു. വി.ജി. രവീന്ദ്രന്, ഡി. തുളസീദാസ്, കെ.സി. ചെറിയാന്, അനിത, തോമസ് വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു. തട്ടാരമ്പലം ശാഖയിലെ സമരം എം. വിനയന് ഉദ്ഘാടനം ചെയ്തു. ടി.കെ. പ്രഭാകരന് നായര്‍ അധ്യക്ഷത വഹിച്ചു. ജി. ഗോവിന്ദന് നമ്പൂതിരി, രമ എന്നിവര്‍ സംസാരിച്ചു. ചിത്രം നിക്ഷേപക കൂട്ടായ്മയുടെ നേതൃത്വത്തില്‍ മാവേലിക്കര താലൂക്ക് സഹകരണ ബാങ്ക് ഹെഡ് ഓഫിസിന് മുന്നിൽ നടക്കുന്ന സമരത്തിൻെറ ഭാഗമായി തട്ടാരമ്പലം ശാഖയില്‍ നടന്ന സത്യഗ്രഹം എം. വിനയന് ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story