Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഎഫ്​.സി.ഐയിൽ ജോലി...

എഫ്​.സി.ഐയിൽ ജോലി വാഗ്​ദാനം ചെയ്​ത്​ തട്ടിപ്പ്: പിരി​ച്ചെടുത്തത്​ കോടികൾ

text_fields
bookmark_border
തസ്​തിക ഒന്നിന്​ 20 ലക്ഷം വരെ ചെങ്ങന്നൂർ: ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യയിലും (എഫ്​.സി.ഐ) റെയിൽവേയിലും ജോലി വാഗ്​ദാനം ചെയ്​ത്​ കോടികൾ തട്ടിയ കേസിലെ മുഖ്യസൂത്രധാരൻ ലെനിൻ മാത്യുവിനെതിരെ വിവിധ സ്ഥലങ്ങളിൽ വേറെയും കേസുകൾ​. കഴിഞ്ഞദിവസം തിരുച്ചിറപ്പള്ളിയിൽനിന്ന് അറസ്​റ്റ്​ ചെയ്​ത പ്രതി റിമാൻഡിലാണ്​. തിങ്കളാഴ്​ച കസ്​റ്റഡി അപേക്ഷ നൽകും. ചെങ്ങന്നൂർ പൊലീസ് സ്​റ്റേഷൻ പരിധിയിൽ മാത്രം എട്ട്​ കേസിലായി 1.6 കോടി രൂപയുടെ തട്ടിപ്പ്​ വിവരങ്ങളാണ്​ ഇതുവരെ പുറത്തുവന്നത്​. എറണാകുളം ജില്ലയിൽ രണ്ട്​ കേസുണ്ട്​. 10 കോടിയിലേറെ രൂപ ഇത്തരത്തിൽ തട്ടിയതായാണ്​ നിഗമനം. മലേഷ്യയിലേക്ക്​ കടക്കാൻ ശ്രമിക്കവെ കേസിലെ രണ്ടാംപ്രതിയായ ലെനിനെ തിരുച്ചിറപ്പള്ളി വിമാനത്താവളത്തിൽനിന്നാണ് പിടികൂടിയത്. ചെങ്ങന്നൂർ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നതാണ്​ പ്രതിക്ക്​ വിനയായത്. പന്തളം കുരമ്പാല മുട്ടം നടക്കാവ് പുത്തൻവീട്ടിൽ ലെനിൻ എറണാകുളം വൈറ്റിലയിലാണ്​ കഴിഞ്ഞിരുന്നത്. ആധാർ, പാൻകാർഡ്, പാസ്പോർട്ട് എന്നിവ വ്യത്യസ്​ത വിലാസങ്ങളിലാണ്. തട്ടിപ്പിന്​ ശേഷം പ്രതി ബംഗളൂരുവിലേക്ക്​ കടന്നിരുന്നു. കൂടുതൽ പേർ തട്ടിപ്പിനിരയായിട്ടുണ്ടെന്ന്​ കരുതുന്നതായി പൊലീസ് പറഞ്ഞു. ആറ്​ പ്രതികളുള്ള കേസിൽ ഒന്നാം പ്രതി ബി.ജെ.പി മുൻ പഞ്ചായത്ത്​ അംഗം കാരക്കാട് മലയിൽ സനു എൻ. നായർ (48), ബുധനൂർ താഴുവേലിൽ രാജേഷ് കുമാർ (38) എന്നിവർ ജൂലൈയിൽ പൊലീസിൽ കീഴടങ്ങിയിരുന്നു. മൂന്ന്​ പ്രതികൾകൂടി പിടിയിലാകാനുണ്ട്. ലെനിൻ മാത്യു എഫ്​.സി.ഐ കൺസൾട്ടേറ്റിവ് കമ്മിറ്റി നോൺ ഒഫീഷ്യൽ അംഗമായി 2020 ഡിസംബർ വരെ പ്രവർത്തിച്ചിരുന്നു. അനധികൃതമായി എഫ്​.സി.​ഐ മെംബർ എന്ന ബോർഡ് വാഹനത്തിന്​ മുന്നിൽ സ്ഥാപിച്ചാണ് ഉദ്യോഗാർഥികളെ കബളിപ്പിച്ചത്. സൗത്ത് വെസ്​റ്റ്​ റെയിൽവേ സോണൽ റെയിൽവേ യൂസേഴ്‌സ് കൺസൾട്ടേറ്റിവ് കമ്മിറ്റി അംഗവുമായിരുന്നു. നിലവിൽ ലോക് ജനശക്തി പാർട്ടി (എൽ.ജെ.പി) എറണാകുളം ജില്ല പ്രസിഡൻറാണെന്ന് പൊലീസ് പറഞ്ഞു. എഫ്​.സി.ഐയിൽ വിവിധ തസ്​തികകളിൽ നിയമനം വാഗ്​ദാനം ചെയ്​ത്​ 12 ലക്ഷം മുതൽ 20 ലക്ഷം രൂപ വരെ ഉദ്യോഗാർഥികളിൽനിന്ന്​ വാങ്ങിയതായി പൊലീസ് പറയുന്നു. വിശ്വാസം ജനിപ്പിക്കാനായി ബംഗളൂരു, ചെന്നൈ, ഡൽഹി എന്നിവിടങ്ങളിൽ വ്യാജ അഭിമുഖവും വൈദ്യപരിശോധനയും വരെ നടത്തിയിരുന്നു. നിയമന അറിയിപ്പ്​​ ലഭിക്കാതെ വന്നപ്പോഴാണ് ഉദ്യോഗാർഥികളിൽ ചിലർ പൊലീസിൽ പരാതി നൽകിയത്. ജില്ല പൊലീസ് മേധാവി ജി. ജയദേവി​ൻെറ നിർദേശപ്രകാരം ചെങ്ങന്നൂർ ഡിവൈ.എസ്​.പി ആർ. ജോസ്, ഇൻസ്പെക്​ടർ ജോസ് മാത്യു എന്നിവരുടെ കീഴിൽ പ്രത്യേക സംഘം രൂപവത്​കരിച്ചായിരുന്നു അന്വേഷണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story