Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightമലബാർ ഗോൾഡിൽ ആഭരണ...

മലബാർ ഗോൾഡിൽ ആഭരണ പ്രദർശന -വിൽപന മേള

text_fields
bookmark_border
ആലപ്പുഴ: സ്വർണം, ഡയമണ്ട്, അമൂല്യ രത്നങ്ങൾ എന്നിവയിൽ തീർത്ത വൈവിധ്യമാർന്ന ആഭരണങ്ങളുടെ കമനീയ ശേഖരവുമായി മലബാർ ഗോൾഡ്​ ആൻഡ്​​ ഡയമണ്ട്​സ്​ ആഭരണ കലാപ്രദർശന-വിൽപന മേളക്ക്​ തുടക്കമായി. പൗരാണിക പാരമ്പര്യമുള്ള അമൂല്യ ആഭരണങ്ങൾ പ്രദർശനത്തെ വേറിട്ടതാക്കുന്നു. താലി ആഭരണങ്ങളുടെ പ്രദർശനം, മാണിക്യ -മരതക രത്നക്കല്ലുകളുടെ വൻശേഖരം എന്നിവയെല്ലാം മേളയിലുണ്ട്​. ഈ മാസം 20 വരെ ആലപ്പുഴ ഷോറൂമിൽ സംഘടിപ്പിച്ചിരിക്കുന്ന മേളയുടെ ഉദ്ഘാടനം നഗരസഭാധ്യക്ഷ സൗമ്യാരാജ് നിർവഹിച്ചു. ആലപ്പുഴ ഷോറൂം ഹെഡ് വി.വി. അബ്​ദുൽ സലീം അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ ബി.അജേഷ്, വൈ.ഡബ്ല്യൂ.സി.എ പ്രസിഡൻറ്​ എലിസബത്ത്, സത്യസായി സേവ സംഘം ജില്ല കോഓഡിനേറ്റർ ലത ബാബു, സോണൽ ഹെഡ് എം.പി ജാഫർ തുടങ്ങിയവർ സംബന്ധിച്ചു. പ്രദർശന വിപണന കാലയളവിൽ ആഭരണങ്ങൾ വാങ്ങുന്നവർക്ക്​ പ്രത്യേക ഡിസ്​കൗണ്ടും ആകർഷകമായ സമ്മാനങ്ങളും നൽകുമെന്ന്​ ഷോറും ഹെഡ് വി.വി അബ്​ദുൽ സലീം പറഞ്ഞു. APL MALABARGOLD മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ആഭരണ കലാപ്രദർശന - വിൽപന മേള നഗരസഭ അധ്യക്ഷ സൗമ്യ രാജ്​ ഉദ്​ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story