Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightപെൺകുട്ടിയെ...

പെൺകുട്ടിയെ ഉപദ്രവിച്ച്​ ഒളിവിൽ പോയ പ്രതി പിടിയിൽ

text_fields
bookmark_border
പെൺകുട്ടിയെ ഉപദ്രവിച്ച്​ ഒളിവിൽ പോയ പ്രതി പിടിയിൽ
cancel
മാരാരിക്കുളം: പെൺകുട്ടിയെ ശാരീരികമായി ഉപദ്രവിച്ച ശേഷം ഒളിവിൽ പോയ പ്രതിയെ പിടികൂടി. മാരാരിക്കുളം തെക്ക് പഞ്ചായത്ത് 19ാം വാർഡ്‌ കാട്ടൂർ തെക്കേ പാലക്കൽ വീട്ടിൽ സെബാസ്​റ്റ്യനാണ്​ (നെബിൻ -41) പിടിയിലായത്. മണ്ണഞ്ചേരി സ്​റ്റേഷനിൽ രജിസ്​റ്റർ ചെയ്​ത പോക്സോ കേസിലാണ്​ അറസ്​റ്റ്​. ആലപ്പുഴ ഡെപ്യൂട്ടി ​െപാലീസ് സൂപ്രണ്ട് എൻ.ആർ. ജയരാജി​ൻെറ നേതൃത്വത്തിൽ മണ്ണഞ്ചേരി ​െപാലീസ് ഇൻസ്പെക്ടർ പി.കെ. മോഹിത്, പ്രിൻസിപ്പൽ എസ്.ഐ കെ.ആർ. ബിജു, സബ്​ ഇൻസ്പെക്ടർ അശോകൻ, അസി. സബ്​ ഇൻസ്പെക്ടർ സുധീർ, സിവിൽ ​െപാലീസ് ഓഫിസർമാരായ ശ്രീജിത്, കൃഷ്ണകുമാർ, വനിത സിവിൽ ​െപാലീസ് ഓഫിസർ പ്രീത എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കോടതി റിമാൻഡ്​ ചെയ്​തു. പടം: പ്രതി. ഹോസ്​റ്റലില്‍ മാനസികപീഡനം; വിദ്യാർഥിനിയുടെ മനോനില തെറ്റിയെന്ന്​ അമ്പലപ്പുഴ: പട്ടികജാതി ഹോസ്​റ്റലിലെ മാനസിക പീഡനത്തെത്തുടർന്ന്​ പ്ലസ് വണ്‍ വിദ്യാർഥിനിയുടെ മാനസികനില തെറ്റിയതായി പരാതി. പുന്നപ്ര വാടക്കലിലെ ഡോ. അംബേദ്കര്‍ മെമ്മോറിയല്‍ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂള്‍ ഹോസ്​റ്റലിലാണ് സംഭവം. കുട്ടിയുടെ ഇടപെടലുകളിൽ അസ്വഭാവികത പ്രകടമായതോടെ സ്​കൂൾ അധികൃതർ വീട്ടുകാരെ വിളിച്ചുവരുത്തി വീട്ടിലേക്ക്​ വിടുകയായിരുന്നു. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടിയ വിദ്യാർഥിനി ഇപ്പോള്‍ വീട്ടില്‍ കഴിയുകയാണ്. ജാതീയമായി ആക്ഷേപിച്ചതാണ് കുട്ടിയുടെ മാനസികനില തെറ്റാന്‍ കാരണമെന്നാണ് പിതാവ് പറയുന്നത്. ഹോസ്​റ്റൽ വാർഡൻ, ട്യൂട്ടർ, സൂപ്രണ്ട്, ക്ലർക്ക് എന്നിവർ ചേർന്നാണ് മകളെ മാനസികമായി പീഡിപ്പിക്കുകയും ജാതീയമായി ആക്ഷേപിച്ചതെന്നും പിതാവ് അമ്പലപ്പുഴ ഡിവൈ.എസ്.പിക്ക് നൽകിയ പരാതിയിൽ പറയുന്നു. കലക്ടര്‍ക്കും പരാതി നല്‍കി. ഹോസ്​റ്റലില്‍ കുട്ടിക്ക് മാനസിക പീഡനങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയില്ലെന്നാണ് പ്രിന്‍സിപ്പല്‍ ബിന്ദു പറയുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story