Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Dec 2021 12:00 AM GMT Updated On
date_range 18 Dec 2021 12:00 AM GMTമാലിന്യസംസ്കരണ പ്ലാൻറുകൾ സ്ഥാപിക്കാൻ പദ്ധതി തയാറാക്കണം -കലക്ടർ
text_fieldsbookmark_border
ജില്ല ആസൂത്രണസമിതി യോഗം നടന്നു ആലപ്പുഴ: മാലിന്യസംസ്കരണം വെല്ലുവിളിയാകുന്ന സാഹചര്യത്തിൽ സ്ഥാപനതലത്തിൽ മാലിന്യസംസ്കരണ പ്ലാൻറുകൾ സ്ഥാപിക്കാൻ തദ്ദേശ സ്ഥാപനങ്ങൾ പദ്ധതി തയാറാക്കണമെന്ന് കലക്ടർ എ. അലക്സാണ്ടർ നിർദേശിച്ചു. ജില്ല ആസൂത്രണ സമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തെരുവുനായ് ശല്യം പരിഹരിക്കുന്നതിന് പഞ്ചായത്തുതലത്തിൽ നായ്ക്കളെ പിടികൂടാനും സംരക്ഷിക്കുന്നതിന് ഷെൽട്ടറുകൾ സജ്ജമാക്കാനും പദ്ധതികളുണ്ടാകണം. വിദ്യാലയങ്ങളിലും പൊതു ഇടങ്ങളിലും ആധുനിക സൗകര്യങ്ങളോടുകൂടിയ സ്ത്രീസൗഹൃദ ശൗചാലയങ്ങൾ ഒരുക്കുന്നതിന് പരിശ്രമിക്കണമെന്നും അദ്ദേഹം നിർദേശിച്ചു. 80 തദ്ദേശ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതി ഭേദഗതിക്ക് ആസൂത്രണസമിതി യോഗം അംഗീകാരം നൽകി. തീരദേശ സംരക്ഷണത്തിന് ജൈവവേലി പദ്ധതി നടപ്പാക്കാൻ തീരുമാനമായി. 16 തദ്ദേശ സ്ഥാപനത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. രണ്ട് ഘട്ടമായി നടക്കുന്ന പുലിയൂർ ഗ്രാമപഞ്ചായത്തിലെ താമരച്ചാൽ ജൈവിക പുനരുദ്ധാരണത്തിന് ആദ്യഘട്ടത്തിൽ 7.2 കോടിയുടെ പദ്ധതി ആസൂത്രണസമിതി അംഗീകരിച്ച് സർക്കാറിന് സമർപ്പിക്കും. ആലപ്പുഴ നഗരസഭയുടെ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയുടെ സപ്ലിമൻെററി ലേബർ ബജറ്റ് അംഗീകരിച്ചു. തദ്ദേശ സ്ഥാപനങ്ങളുടെ 2021-22ലെ പദ്ധതി നിർവഹണ പുരോഗതി യോഗം വിലയിരുത്തി. 14ാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി വേമ്പനാട്ടുകായൽ, കുട്ടനാട് അധിഷ്ഠിത പ്രത്യേക പദ്ധതികൾ തയാറാക്കുന്നതിന് ആസൂത്രണ സമിതി യോഗം തീരുമാനിച്ചു. ഇതിന് വിവിധ മേലകളിലെ വിദഗ്ധരെ ഉൾപ്പെടുത്തി വിഷൻ ഷെയറിങ് നടത്താനും തീരുമാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story