Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഒരു ഘടകത്തിലും...

ഒരു ഘടകത്തിലും പ്രതിനിധിയല്ല; പാർട്ടി സമ്മേളനങ്ങളിൽനിന്ന്​ യു.പ്രതിഭ എം.എൽ.എ ഔട്ട്​

text_fields
bookmark_border
കായംകുളം: ഘടകം സംബന്ധിച്ച് വ്യക്തതയില്ലാതായതോടെ യു. പ്രതിഭ എം.എൽ.എ സി.പി.എം സമ്മേളനങ്ങളിൽനിന്ന്​ പുറത്ത്​. തകഴി ഏരിയ കമ്മിറ്റി അംഗമായിരുന്ന ഇവരെ പ്രവർത്തന സൗകര്യം പരിഗണിച്ച് കായംകുളം ഏരിയയിൽ ഉൾപ്പെടുത്തുകയായിരുന്നു. കമ്മിറ്റിയിൽ ഉൾപ്പെടുത്താതെ ക്ഷണിതാവാക്കിയായിരുന്നു ഈ മാറ്റം. ഘടകം നിശ്ചയിച്ച്​ നൽകിയതുമില്ല. ഇതോടെയാണ് സമ്മേളന നടപടികളിൽനിന്ന്​ പുറത്തായത്. ഏരിയ ഘടകത്തിലായിരുന്നതിനാൽ ലോക്കൽ സമ്മേളനത്തിലും പ​െങ്കടുക്കാനായിരുന്നില്ല. തകഴിയിൽ പാർട്ടി കമ്മിറ്റികളിൽ പ​ങ്കെടുക്കുന്നില്ലെന്ന്​ പരാതി വന്നതോടെയാണ്​ സംസ്ഥാന കമ്മിറ്റി ഇടപെട്ട്​ കായംകുളത്തേക്ക്​ മാറ്റിയത്​. പ്രവർത്തനം തുടങ്ങിയതുമുതൽ പാർട്ടിയിലെ ചിലരുമായി അഭിപ്രായവ്യത്യാസവും ഉടലെടുത്തു. ഇത് പലപ്പോഴും പരസ്യ ഏറ്റുമുട്ടലിനും കാരണമായി. എം.എൽ.എയുടെ പ്രവർത്തന വീഴ്​ചകൾ ചൂണ്ടിക്കാട്ടി ഡി.വൈ.എഫ്.ഐ ഭാരവാഹികൾ സമൂഹ മാധ്യമങ്ങളിൽ എത്തിയതോടെ വിഷയം വഷളാകുകയായിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നേതൃത്വം ഇടപെട്ട് താൽക്കാലിക പരിഹാരം ഉണ്ടാക്കിയെങ്കിലും ഭിന്നത വീണ്ടും രൂക്ഷമായി. സമ്മേളനങ്ങളിൽനിന്ന്​ ഒഴിവാക്കിയതിനെതിരെ പരാതിയുമായി എം.എൽ.എ നേതൃത്വത്തെ സമീപിച്ചതായും സൂചനയുണ്ട്. ഏരിയ നേതൃത്വവുമായുള്ള അഭിപ്രായവ്യത്യാസമാണ് എം.എൽ.എയുടെ ചിറകരിയാൻ കാരണം. ഏരിയ സമ്മേളനത്തിൽനിന്ന്​ ഒഴിവാക്കിയതിലൂടെ ജില്ല സമ്മേളന പ്രതിനിധിയാകുന്നതിനും അവസരമില്ല. ശനി, ഞായർ ദിവസങ്ങളിലായി കണ്ടല്ലൂരിൽ നടക്കുന്ന സമ്മേളനത്തിൽ എം.എൽ.എക്കെതിരെ ഒരുവിഭാഗം രൂക്ഷ വിമർശനം ഉയർത്തുമെന്ന്​ സൂചനയുണ്ട്. മണ്ഡലത്തിലെ വികസനം, എം.എൽ.എ ഒാഫിസ്, മന്ത്രിമാരെ സമൂഹ മാധ്യമങ്ങളിലൂടെ വിമർശിച്ചത്, മാധ്യമങ്ങളെ അടച്ചാക്ഷേപിച്ചത് തുടങ്ങിയ വിഷയങ്ങളാണ് വിമർശകർ നിരത്തുന്നത്​. ഇതിനെ പ്രതിരോധിക്കാൻ എം.എൽ.എ അനുകൂലികളും നീക്കം നടത്തുന്നുണ്ട്. വാഹിദ് കറ്റാനം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story