Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightസെക്രട്ടറിയുടെ മുറിയിൽ...

സെക്രട്ടറിയുടെ മുറിയിൽ അതിക്രമിച്ച് കയറിയ പഞ്ചായത്ത്​ അംഗത്തിനെതിരെ കേസ്​

text_fields
bookmark_border
ചുമത്തിയത്​ ജാമ്യമില്ലാ വകുപ്പ് തുറവൂർ: ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ ഓഫിസ് മുറിയിൽ അതിക്രമിച്ച് കയറി കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും അസഭ്യം പറയുകയും കൈയേറ്റത്തിന്​ ശ്രമിക്കുകയും പൊതുമുതൽ നശിപ്പിക്കുകയും ചെയ്ത തുറവൂർ പഞ്ചായത്ത് മൂന്നാം വാർഡ് മെംബറും സി.പി.എം നേതാവുമായ റെൻഷുവിനെതിരെ ജാമ്യമില്ലാ വകുപ്പുപ്രകാരം കുത്തിയതോട് പൊലീസ് കേസെടുത്തു. പഞ്ചായത്ത് സെക്രട്ടറിയുടെ പരാതിയിലാണ് കേസ്. വ്യാഴാഴ്ച രാവിലെ നടന്ന സംഭവത്തിൽ ശക്തമായ പ്രതിഷേധം ഉണ്ടായതിനെത്തുടർന്ന് രാത്രി ഒമ്പതോടെയാണ്​ കേസ് എടുത്തത്​. പരാതിക്കാരിയായ സെക്രട്ടറിയെ മൊഴിയെടുക്കാനെന്ന പേരിൽ സ്​റ്റേഷനിൽ വിളിച്ചുവരുത്തി ഒരു മണിക്കൂറോളം നിർത്തി അപമാനിച്ചതായും പരാതിയുണ്ട്​. ഇതുസംബന്ധിച്ച്​ മേലധികാരികൾക്ക് ഇവർ പരാതി നൽകി. കുത്തിയതോട് പൊലീസ് വേട്ടക്കാരെ സഹായിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്ന് പഞ്ചായത്ത് പ്രസിഡൻറ്​ മോളി രാജേന്ദ്രൻ കുറ്റപ്പെടുത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story