Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightജനറൽ ആശുപത്രിയിൽ...

ജനറൽ ആശുപത്രിയിൽ ഗുരുതര വീഴ്ച ചെവിയിൽ പാറ്റകയറിയ വിദ്യാർഥിക്ക്​ ആവശ്യമായ ചികിത്സ ലഭിച്ചില്ല

text_fields
bookmark_border
ആലപ്പുഴ: 13 വയസ്സുകാരന്റെ ചെവിയിൽ പാറ്റ കയറിയെന്നറിയിച്ചിട്ടും സർക്കാർ ജനറൽ ആശുപത്രിയിൽ അനാസ്ഥയെന്ന് ആരോപണം. രാത്രിയിൽ ചെവിയിൽ പാറ്റ കയറിയതിനെത്തുടർന്ന് ആലപ്പുഴ ജനറൽ ആശുപത്രിയിലെത്തിച്ച വിദ്യാർഥിയായ മകന് മതിയായ ചികിത്സ ലഭിച്ചില്ലെന്ന്​ അധ്യാപികയായ മാതാവ് പരാതിപ്പെട്ടു. വേദന ശക്തമായതിനെത്തുടർന്ന് പിന്നീട് സ്വകാര്യ ആശുപത്രിയിലെത്തിച്ച് ചെവിൽനിന്ന്​ പാറ്റയെ നീക്കംചെയ്തു. ഇ.എൻ.ടി ഡോക്ടറുണ്ടെന്ന് ഉറപ്പുവരുത്തിയിട്ടാണ് ആലപ്പുഴ നോർത്ത് ആര്യാട് കുരിശിങ്കൽ വീട്ടിൽ നിഷ ക്ലീറ്റസ് മകനെയുംകൊണ്ട് 10ന് രാത്രി ആലപ്പുഴ ജനറൽ ആശുപത്രിയിലെത്തിയത്. എന്നാൽ, ഡ്യൂട്ടി ഡോക്ടർ കാതിൽ ടോർച്ചടിച്ച്​ നോക്കിയിട്ട് കുഴപ്പമൊന്നുമില്ലെന്ന് പറഞ്ഞ് വേദനസംഹാരി മാത്രം നൽകി പറഞ്ഞയക്കുകയായിരുന്നു. വീട്ടിൽ എത്തിയിട്ടും വേദന സഹിക്കാൻ പറ്റാതെ കുട്ടി കരഞ്ഞതിനെത്തുടർന്ന് രാവിലെ സമീപത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ച് ചെവിൽനിന്ന്​ പാറ്റയെ നീക്കംചെയ്തു. ജോലിയിൽ വീഴ്ചവരുത്തിയ ജനറൽ ആശുപത്രിയിലെ ഡ്യൂട്ടി ഡോക്ടർ, ഡ്യൂട്ടിയിലുണ്ടായിരുന്നിട്ടും കുട്ടിക്ക് ആവശ്യമായ ചികിത്സ നൽകാതിരുന്ന ഇ.എൻ.ടി ഡോക്ടർ എന്നിവർക്കെതിരെ ഉചിത നിയമനടപടി അധികൃതർ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കുട്ടിയുടെ അമ്മ നിഷ ക്ലീറ്റസ് ജില്ല ലീഗൽ സർവിസ് അതോറിറ്റിക്ക് പരാതി നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story