Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകുട്ടിയെ ഉപേക്ഷിച്ച് ...

കുട്ടിയെ ഉപേക്ഷിച്ച് നാടുവിട്ടു; യുവതിയും കാമുകനും റിമാൻഡിൽ

text_fields
bookmark_border
പൂച്ചാക്കൽ: അഞ്ച് വയസ്സുള്ള കുട്ടിയെ ഉപേക്ഷിച്ച് കാമുകനോടൊപ്പം ഒളിച്ചോടിയ യുവതിയെയും കാമുകനെയും പൂച്ചാക്കൽ പൊലീസ് അറസ്റ്റ് ചെയ്തു. അരൂക്കുറ്റി വടുതല സ്വദേശിനിയായ ഇരുപത്തിയെട്ടുകാരിയെയും കാമുകൻ മലപ്പുറം തിരൂർ വെങ്ങാലൂരിൽ കോടനിയിൽ മുഹമ്മദ്‌ നിസാറിനെയുമാണ്​ (26) പൂച്ചാക്കൽ എസ്​.ഐ കെ.ജെ. ജേക്കബി‍ൻെറ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം 27നാണ് യുവതിയെ വടുതലയിലെ വീട്ടിൽനിന്ന്​ കാണാതായത്. അന്വേഷണത്തിൽ മലപ്പുറം തിരൂർ സ്വദേശിയായ യുവാവി‍ൻെറ കൂടെ പോയതായി കണ്ടെത്തി. മൊബൈൽ ഫോൺ ഉപയോഗിക്കാതിരുന്ന ഇവരെക്കുറിച്ച് പിന്നീട് അറിവുണ്ടായിരുന്നില്ല. ചേർത്തല ഡിവൈ.എസ്.പി കെ.ബി. വിജയ‍ൻെറ നിർദേശപ്രകാരം പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതിനെത്തുടർന്നുള്ള അന്വേഷണത്തിലാണ് കേരള തമിഴ്നാട് അതിർത്തിയിൽനിന്ന്​ ഇവരെ കണ്ടെത്തിയത്. വീടുവിട്ട ശേഷം യുവതി വീട്ടിൽനിന്ന്​ കൊണ്ടുപോയ സ്വർണാഭരണങ്ങൾ വിറ്റ് കോയമ്പത്തൂർ, ചെന്നൈ, ബംഗളൂരു, മുംബൈ എന്നിവിടങ്ങളിൽ താമസിച്ച്​ ആർഭാട ജീവിതം നടത്തി വരവേയാണ് പിടിയിലായത്. സമൂഹമാധ്യമം വഴിയുള്ള പരിചയമാണ് ഒളിച്ചോട്ടത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story